Chapter Title : റോക്കി 6 [സാത്യകി] [Climax]
എനിക്ക് പെട്ടന്നൊരു ചാഞ്ചാട്ടം വന്നു. എന്റെ ചേട്ടന്റെ എന്ത് കാര്യമാണ് അയാൾക്ക് പറയാനുള്ളത്..? ഇനി മുന്നത്തെ പോലെ എന്തെങ്കിലും മോശം പറയാൻ ആണോ..? ഇനി ഒരുപക്ഷെ അന്ന് പറഞ്ഞത് കള്ളം ആണെന്ന് പറയാൻ ആണോ..? എന്തായാലും അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയൂ.. ഞാൻ പോകാൻ തീരുമാനിച്ചു..
ഞാൻ ഷർട്ട് മാറി ഇടുന്നത് കണ്ടപ്പോ ആണ് ഞാൻ പുറത്തേക്ക് പോകുവാണ് എന്ന് ഇഷാനിക്ക് മനസിലായത്. അവൾ ആണേൽ ഞാൻ വത്സൻ കൊടുത്ത് നിർത്തിയ പോലെ കാലും കവച്ചു തന്നെ ഇരിപ്പുണ്ട്.. പെട്ടന്ന് ഞാൻ അവളുടെ കാര്യവും മറന്നു..
'എടാ ഞാൻ ഇപ്പൊ വരാമേ... ഒരു വൺ ഹവർ..'
ഞാൻ അവളോട് പറഞ്ഞു
'ഇപ്പൊ എവിടെയും പോവണ്ട. ഇവിടെ നിക്ക്..'
ഇഷാനി എഴുന്നേറ്റ് എന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു
'ഒരു അത്യാവശ്യ കാര്യം ഉണ്ട്.. ഞാൻ പെട്ടന്ന് വരാം..'
'ആരാ വിളിച്ചത്..?
അവൾ ചോദിച്ചു
'ഒരു ഫ്രണ്ട്..'
ഞാൻ കൂടുതൽ പറയാൻ മിനക്കെട്ടില്ല
'ഫ്രണ്ടിന് പേരില്ലെ...?
അവൾ ചോദിച്ചു
'പറഞ്ഞാലും നിനക്ക് അറിയില്ല.. ഞാൻ പെട്ടന്ന് വരാം..'
അത്രയും പറഞ്ഞിട്ട് ഞാൻ ധൃതിയിൽ പുറത്തേക്ക് പോയി
ചെയ്തു കൊണ്ടിരുന്നത് പകുതിക്ക് വച്ചു നിർത്തിയതിന്റെ മടുപ്പ് ഇഷാനിക്ക് ഉണ്ടായിരുന്നു.. അവന് കുറച്ചെങ്കിലും സ്നേഹം ഉണ്ടേൽ ഇങ്ങനെ പകുതിക്ക് വച്ചു നിർത്തിയിട്ടു പോകുമോ..? ഇഷാനിക്ക് സങ്കടം വന്നു..
എന്നാലും ആരായിരിക്കും വിളിച്ചത്..? അവൻ ഇത്ര കണ്ടു ധൃതി വച്ചു പോകാൻ മാത്രം..? ഇഷാനി ആലോചിച്ചു.. ഇനി മറ്റേ പെണ്ണാകുമോ..? അവൻ കസിൻ എന്നൊക്കെ പറഞ്ഞത്..? ശിവാനി വിളിച്ചിട്ട് ആയിരിക്കുമോ അവൻ
💬 Comments
View all comments