0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75479

കളികളും ഉല്ലാസങ്ങളും എല്ലാം അതേ പോലെ തുടർന്നു. ഇടയ്ക്ക് ഒരു വട്ടം ആ മലവാണം ഫെർണോ വിളിച്ചത് മാത്രമാണ് ഞങ്ങളുടെ സ്വർഗ്ഗതുല്യമായ ജീവതത്തിൽ ഒരു മുഷിപ്പ് ഉണ്ടാക്കിയത്. അയാൾ എന്നെ പിന്നെയും കാണണമെന്നും വളരെ അത്യാവശ്യം ആണെന്നും എല്ലാം പറഞ്ഞു നോക്കി. എന്റെ ചേട്ടന്റെ മരണത്തിന്റെ കാരണം പറഞ്ഞാൽ അയാളെയും തിരിച്ചു ഹെല്പ് ചെയ്യണം എന്ന ലൈനിൽ ആയിരുന്നു അവൻ

'വച്ചിട്ട് പോടാ മൈരേ.. ഇനി മേലാൽ എന്നെ വിളിച്ചു പോകരുത്..'
ഞാൻ നല്ലത് പോലെ മുഷിഞ്ഞു പറഞ്ഞു

'എന്റെ കയ്യിൽ തെളിവുകൾ ഉണ്ട്.. ഞാൻ അത് നിനക്ക് തരാം.. എന്നിട്ടെന്നെ വിശ്വസിച്ചാൽ മതി..'
ഫെർണോ പറഞ്ഞു

'നിന്റെ കളി വേറെ വല്ലവരുടെയും അടുത്ത് ഇറക്ക്.. നായിന്റെ മോനെ...'
ഞാൻ ഫോൺ കട്ട് ചെയ്തു. കോൾ പിന്നെയും വരാതെ ഇരിക്കാൻ ആ നമ്പർ ബ്ലോക്കും ചെയ്തു. ഭാഗ്യത്തിന് ഈ വിളി ഇഷാനി കേട്ടില്ല

അത് കഴിഞ്ഞു ഇടയ്ക്ക് അർജുന് വരുന്ന ശിവാനിയുടെ കോളുകൾ ഒന്നും ഇഷാനി വലിയ കാര്യമാക്കി എടുത്തില്ല. തനിക്ക് പേടിക്കേണ്ടതായിട്ടുള്ള ഒന്നും അവർക്കിടയിൽ ഇല്ലെന്ന് ഇഷാനിക്ക് അറിയാമായിരുന്നു. എന്നാലും തന്റെ അടുത്ത് അവൻ മനസ്സ് തുറക്കാത്തത് എന്താണെന്ന് ഓർത്ത് അവൾക്ക് അമർഷം ഉണ്ടായിരുന്നു.. രഹസ്യം കിട്ടാൻ മറ്റൊരു രഹസ്യം വച്ചു കൈമാറ്റം ചെയ്യണമെന്ന് ഇഷാനി പറഞ്ഞു. അവളുടെ ഉള്ളിൽ അവനറിയാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യം ഉണ്ട്. അത് അവനോട് പറഞ്ഞാൽ അവൻ തിരിച്ചു ശിവാനിയെ കുറിച്ച് പറയുമെന്ന് ഇഷാനി ചിന്തിച്ചു.. അത് വർക്ക്‌ ആക്കാൻ തന്നെ അവൾ തീരുമാനിച്ചു

'എന്ത് രഹസ്യം ആണ് നിന്റെ ഉള്ളിൽ ഉള്ളത്..?
ഞാൻ അവളോട് ചോദിച്ചു

'നമ്മളെ രണ്ട് പേരെയും സംബന്ധിക്കുന്ന ഒന്ന്..'
ഇഷാനി പറഞ്ഞു

'അതെന്ത് രഹസ്യം..?
ഞാൻ ചോദിച്ചു.

'അതൊക്കെ ഉണ്ട്.. അത് പറഞ്ഞാൽ ഞാൻ ചോദിക്കുന്നതിനു ശരിക്കുമുള്ള ആൻസർ എന്നോടും പറയണം.. സമ്മതമാണോ...?
ഇഷാനി ചോദിച്ചു

'ആദ്യം നീ എന്താണ് പറയാൻ പോണത് എന്ന് പറ..'

'നമ്മൾ ഫസ്റ്റ് കണ്ടത് എവിടെ വച്ചാണെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളെ...?
അവൾ ചോദിച്ചു

'കോളേജിൽ വച്ചു.. സ്റ്റെയറിന്റെ അവിടെ വച്ചു..

💬 Comments

View all comments