Chapter Title : റോക്കി 6 [സാത്യകി] [Climax]
സ്വസ്ഥം ആയി ഒന്നൂടെ എല്ലാം ആലോചിച്ചു നോക്കി. താൻ ചൂടായിരുന്നോ..? സൗണ്ട് കുറച്ചു റഫ് ആയിരുന്നു. പക്ഷെ ചൂടയൊന്നുമില്ല. എന്തായാലും ആ കുട്ടിക്ക് വാ തുറന്നു സംസാരിക്കാമല്ലോ. കള്ളികളെ പോലെ മിണ്ടാതെ നിക്കുന്നത് എന്തിനാ.. ഇവളുടെ പേര് കേക്കുമ്പോ തന്നെ ഉള്ളിലൊരു വെറുപ്പാണ്.. ആരാണ് ഈ ശിവാനി..? അപ്പോളത്തെ ദേഷ്യത്തിൽ അവളുടെ നമ്പർ ശ്രദ്ധിക്കാനും വിട്ടു പോയി. പിന്നെ അത് എടുക്കണം. എന്നിട്ട് അവളെ ഒന്ന് വിളിക്കണം.. ഈ കളി പെട്ടന്ന് തന്നെ പൊളിക്കണം.. ഇഷാനി മനസ്സിൽ കരുതി. അർജുൻ മാറുമ്പോൾ ഫോൺ എടുത്തു നമ്പർ എടുക്കാമെന്ന് ഇഷാനി കരുതി. പക്ഷെ അവൻ പെട്ടന്ന് ഒരുങ്ങുന്നത് കണ്ടപ്പോ എങ്ങോട്ടോ പോകാൻ ഇറങ്ങുകയാണ് എന്ന് അവൾക്ക് തോന്നി. കോൾ വന്നു കഴിഞ്ഞു പുറത്തേക്ക് പോണമെങ്കിൽ ശിവാനിയുടെ അടുത്തേക്ക് ആയിരിക്കും. അത് പൊളിച്ചു കൊടുക്കണം എന്ന് ഇഷാനിക്ക് തോന്നി..
ഇഷാനി പെട്ടന്ന് റൂമിലേക്ക് ചെന്നു ബനിയനും ഷോർട്സും ഊരി. അവൾ എന്ത് ചെയ്യുവാണ് എന്ന് അർജുന് ഡൌട്ട് ആയി. ഒരു ചുരിദാർ തലവഴി വലിച്ചിട്ടൊണ്ട് ഇരിക്കവേ ഇഷാനി തന്നെ ചോദിക്കാതെ കാര്യം പറഞ്ഞു
'എടാ എനിക്കൊന്ന് ഷോപ്പിംഗ് പോണം.. നീ വാ പെട്ടന്ന്..'
അവളുടെ അടുത്തേക്ക് തല്ക്കാലം എന്റെ മോൻ പോവണ്ട.
'എന്ത് പറ്റി പെട്ടന്നൊരു ഷോപ്പിംഗ്...?
ഞാൻ ചോദിച്ചു
'കുറച്ചു കാര്യം വാങ്ങാൻ ഉണ്ട്.. നിന്നോട് ഞാൻ രാവിലെ പറഞ്ഞില്ലേ...?
ഇഷാനി ചുമ്മാ ചോദിച്ചു
'എന്നോട് ഒന്നും പറഞ്ഞില്ല..'
ഞാൻ പറഞ്ഞു
'ഇല്ലേ..? എന്നാൽ വിട്ടു പോയി.. നീ വാ വെയിൽ ആറി നിക്കുവാ.. പെട്ടന്ന് പോയിട്ട് വരാം..'
ചുരിദാർ ധരിച്ചു അലമാരയുടെ മുന്നിൽ നിന്ന് മുടി ഒന്ന് ചീകി ഒതുക്കി അവൾ പറഞ്ഞു
'ഞാൻ വേറൊരു വഴിക്ക് ഇറങ്ങുവായിരുന്നു.. നീ വെയിറ്റ് ചെയ്യ്.. ഞാൻ പെട്ടന്ന് വരാം..'
ഞാൻ പറഞ്ഞു
'നീ എവിടെ പോകുവാ..? എന്റെ കൂടെ മര്യാദക്ക് വന്നോ..'
ഞാൻ കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ നിനക്ക്
'ഷോപ്പിങ് ഇപ്പൊ അത്യാവശ്യം അല്ലല്ലോ. ഞാൻ പോയിട്ട് പെട്ടന്ന് വരാം..'
എവിടെ പോകുവാ എന്നുള്ള ചോദ്യത്തിന് അവൻ ഉത്തരം
💬 Comments
View all comments