0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75547

നൈരാശ്യത്തിൽ ഇഷാനി പറഞ്ഞു

'നോ മോളെ..'

'എന്നാൽ ഞാൻ എടുത്തോളാം..'
ഇഷാനി പെട്ടന്ന് എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി വാങ്ങിച്ചു. കോൾ കട്ടാകുന്നതിന് മുമ്പ് അവൾ കണക്ട് ആക്കി.

'ഹലോ ഏട്ടാ...'
മറുതലയ്ക്കൽ നിന്നൊരു പെണ്ണിന്റെ സ്വരം. ഇവളാണ് ശിവാനി.. ഏട്ടാ എന്നൊക്കെ ആണ് വിളിക്കുന്നത്.. ആ വിളിയിൽ ഒരു പന്തികേട് ഇല്ലേ...? ഇഷാനി ചിന്തിച്ചു

'ഹലോ ആരാണ്..?
ഇഷാനി ചോദിച്ചു. മറു വശത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല

'ഹലോ.. ഇതാരാണ്..? കേൾക്കുന്നില്ലേ..?
മറുപടി വരാതെ ആയപ്പോ ഇഷാനി പിന്നെയും ചോദിച്ചു. നോ രക്ഷ.. അപ്പുറെ നിശബ്ദത മാത്രം. ഇഷാനിക്ക് ദേഷ്യം വന്നു

'ചെവി കേൾക്കാൻ പാടില്ലേ..? ഇങ്ങോട്ട് വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നോ...?
അത്രയും പറഞ്ഞപ്പോളേക്കും കോൾ കട്ടായി. ഇഷാനിയുടെ ദേഷ്യം ഇരട്ടിയായി. അർജുന്റെ സൗണ്ട് കേട്ടാൽ മാത്രമേ അവൾ സംസാരിക്കുള്ളോ..? അതെന്താ അവൾക്ക് തന്നോട് സംസാരിച്ചാൽ.. ഇഷാനി ആ നമ്പറിൽ തിരിച്ചു വിളിച്ചു.. പക്ഷെ ബെല്ല് ഉണ്ടെങ്കിലും കോൾ എടുത്തില്ല..

'ആ പെണ്ണ് എന്താ എന്റെ സൗണ്ട് കേട്ടപ്പോ കട്ട് ആക്കിയത്...?
ഇഷാനിയുടെ ദേഷ്യം പിന്നെ എന്നോട് ആയിരുന്നു

'എനിക്ക് എങ്ങനെ അറിയാം...?
ഞാൻ ചോദിച്ചു

'പിന്നെ...? ആദ്യം അവൾ ഏട്ടാ എന്ന് വിളിച്ചതാണല്ലോ.. ഞാനാണ് കോൾ എടുത്തത് എന്ന് കണ്ടപ്പോ മിണ്ടാതെ കട്ടാക്കി..'
ഇഷാനി നല്ല കലിപ്പിൽ ആയിരുന്നു

'നീ ചൂടായത് കൊണ്ട് അവൾ പേടിച്ചു പോയി കാണും..'
ഞാൻ പറഞ്ഞു

'ഞാൻ ചൂടൊന്നും ആയില്ല. മര്യാദക്ക് ആണ് സംസാരിച്ചത്...'
ഇഷാനി പറഞ്ഞു

'ചൂടായ പോലെ ആണ് എനിക്ക് തോന്നിയത്..'
ഞാൻ പറഞ്ഞു

'ചുമ്മാ ഇല്ലാത്തത് പറയാതെ.. ഞാൻ ആ പെണ്ണിനോട് ചൂടായിട്ടില്ല. അവളെന്തിനാ എന്നെ പേടിക്കുന്നെ..? അവളുടെ അടുത്ത് കള്ളത്തരം ഇല്ലേൽ പിന്നെ എന്തിനാ അവൾ എന്റെ സൗണ്ട് കേൾക്കുമ്പോ ഫോൺ കട്ടാക്കിയത്..? എന്താ തിരിച്ചു വിളിച്ചപ്പോൾ കോൾ എടുക്കാത്തത്...?
ഇഷാനി ദേഷ്യത്തിൽ തിളച്ചു മറിയുകയാണ്. അവളെ കൂളാക്കാൻ ഞാൻ ശ്രമിച്ചെങ്കിലും വലിയ ഫലം കണ്ടില്ല. അവൾ പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കുവാണ്.

ദേഷ്യം ഒന്ന് അടങ്ങി കഴിഞ്ഞു ഇഷാനി

💬 Comments

View all comments