Chapter Title : റോക്കി 6 [സാത്യകി] [Climax]
വെള്ളിടി മിന്നി. ദൈവമേ അവസാനം എല്ലാം കൂടി കുളമായോ...? ഞാനും ലച്ചുവും ആയുള്ള റിലേഷൻ കൃഷ്ണ അറിഞ്ഞോ..? പദ്മയുമായി സംസാരിച്ചതിൽ നിന്ന് അവൾക്ക് അത് മനസിലാകാൻ പാകത്തിന് എന്തെങ്കിലും ഞാൻ വിട്ടു പറഞ്ഞിരുന്നോ...? ഞാൻ മുന്നത്തെ സംഭാഷണങ്ങൾ മനസ്സിൽ കൂടി ഒന്നൂടെ ഓടിച്ചു
'ഹേയ്.. അവൾ കേട്ട് കാണില്ല..'
ഞാൻ എന്റെ തന്നെ ആശ്വാസത്തിന് അത് പറഞ്ഞതും പദ്മയുടെ ഫോൺ ശബ്‌ദിച്ചു
'ഹലോ...'
ഒരു പേടിയോടെ പദ്മ ഫോൺ എടുത്തു.
'നീ എവിടാ... അർജുൻ നിന്റെ കൂടെ ഉണ്ടോ..? ലച്ചു ആയി അവനെന്താ കണക്ഷൻ...?
എല്ലാം മൂഞ്ചി. കൃഷ്ണ കാര്യം അറിഞ്ഞു.. പദ്മ ദയനീയതയോടെ എന്നെ നോക്കി
'ഹലോ... ഹലോ... അവൻ അടുത്തുണ്ടെൽ ഫോൺ കൊടുത്തേ.. നിങ്ങൾ എവിടാ നിൽക്കുന്നെ...? ഹലോ...'
കൃഷ്ണ പിന്നെയും സംസാരിച്ചു. പദ്മ ഒന്നും പറയാൻ വയ്യാതെ വിഷണ്ണയായ് നിൽക്കുന്നു. ഞാൻ പെട്ടന്ന് ആ കോൾ കട്ട് ചെയ്തു
'അവൾ ചോദിച്ചാൽ ഞാൻ എന്ത് പറയും..?
പദ്മ എന്നോട് തിരക്കി
'അത് ഞാൻ സോൾവ് ആക്കിക്കോളാം. പക്ഷെ ഇവിടെ വച്ചു വേണ്ട. സീൻ ആകും.. ഞാൻ അവളെ വിളിച്ചോളാം...'
ഞാൻ പറഞ്ഞു
'എടാ നമ്മുടെ കാര്യം പറയല്ലേ ഒരിക്കലും.. പ്ലീസ്...'
പദ്മ പെട്ടന്ന് എന്നോട് കയറി പറഞ്ഞു
'നമ്മൾ തമ്മിൽ ഒരു കുന്തവും ഇല്ല. തന്നെ ആണേൽ പോലും ആ മാറ്റർ ഇനി നമ്മൾ സംസാരിക്കില്ല...'
ഞാൻ അവളോട് കടുപ്പിച്ചു പറഞ്ഞു. ലച്ചുവിന്റെ കേസ് അറിഞ്ഞത് തന്നെ എങ്ങനെ സോൾവ് ആക്കുമെന്ന് ഓർത്ത് ഇരിക്കുവാ. അപ്പോളാണ് അവൾ അവളുടെ കൂടെ എടുത്തോണ്ട് വരുന്നത്.. എന്റെ തല ആകെ പുകഞ്ഞു..
പദ്മയുടെ അടുത്ത് നിന്നും ഞാൻ പെട്ടന്ന് തന്നെ മാറി. കൃഷ്ണ അവളെ തപ്പി അങ്ങോട്ട് വന്നേക്കാം. പെട്ടന്ന് ബില്ല് അടച്ചു ഇവിടുന്ന് പോണം... പക്ഷെ പോകുന്നതിന് മുന്നേ തന്നെ കൃഷ്ണയുടെ കോൾ വന്നു..
'ഹലോ.. അർജുൻ.. നീ എവിടാ.. എവിടാന്ന്.. എനിക്ക് നിന്നെ കാണണം..'
കൃഷ്ണ വളരെ കനപ്പിച്ച സ്വരത്തിൽ എന്നോട് പറഞ്ഞു
'കൃഷ്ണ.. ഞാൻ വരാം.. ഞാൻ വിളിക്കാം നിന്നെ...'
'നീ ഇവിടെ
💬 Comments
View all comments