Chapter Title : റോക്കി 6 [സാത്യകി] [Climax]
ഉണ്ടെന്ന് എനിക്ക് അറിയാം.. എവിടെ ആണെന്ന് പറ.. എനിക്ക് ഇപ്പോൾ കാണണം...'
കൃഷ്ണ പിന്നെയും വാശി പിടിച്ചു. എന്റെ സാഹചര്യം തീരെ ശരിയല്ലാത്തത് കൊണ്ട് ഞാൻ കോൾ കട്ടാക്കി. കൃഷ്ണ പിന്നെയും തുര്തുരെ വിളിക്കാൻ തുടങ്ങി. ഞാൻ ഫോൺ സൈലന്റ് ആക്കിയിട്ടു ശിവാനി ആയി ഷോപ്പിന്റെ പുറത്ത് ഇറങ്ങി. അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ട് വിട്ടു വീട്ടിലേക്ക് വരുമ്പോൾ ആണ് കൃഷ്ണയോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചത്. എന്ത് പറഞ്ഞു അവളെ കാര്യം മനസിലാക്കും എന്നൊരു ഐഡിയയും എനിക്ക് ഇത് വരെ കിട്ടിയിരുന്നില്ല. പക്ഷെ അവളെ വിളിച്ചേ പറ്റൂ.. ഞാൻ വണ്ടി സൈഡ് ആക്കി ഫോൺ എടുത്തു.. ഇഷ്ടം പോലെ മിസ്സ് കോൾ വന്നു കിടപ്പുണ്ട്.. കൃഷ്ണയുടെ തന്നെ അധികം. പിന്നെ ഏതോ അറിയാത്ത നമ്പർ.. അവസാനം മഹാന്റെ രണ്ട് മിസ്സ് കോളും.. മഹാൻ എന്തിനാണാവോ വിളിച്ചത്..? അത് ആലോചിച്ചു ഇരിക്കുമ്പോ തന്നെ മഹാന്റെ കോൾ വന്നു..
'ഹലോ..'
ഞാൻ കോൾ എടുത്തു
'എടാ നീ എവിടാ...?
മഹാൻ ചോദിച്ചു. ആ ചോദ്യത്തിൽ എന്തോ അപാകത ഉണ്ടായിരുന്നു
'ഞാൻ.. ഞാൻ ഇവിടെ ടൗണിൽ ഉണ്ട് മഹാനെ...'
'നിന്നെ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞത്.. എത്ര വിളി വിളിച്ചു...?
മഹാൻ അല്പം ചൂടായി.. സാധാരണ എന്നോട് ആൾ അങ്ങനെ ചൂടാവാറില്ല. ഇതെന്തോ സീരിയസ് ഇഷ്യൂ ആണ്
'ഞാൻ വണ്ടി ഓടിക്കുവായിരുന്നു.. അതാ കേൾക്കാഞ്ഞേ...'
ഞാൻ പറഞ്ഞു
'നീ... നീ കറക്റ്റ് എവിടാ.. സ്‌ഥലം പറ.. വീടിന് അടുത്താണോ..?
മഹാൻ ചോദിച്ചു
'ഞാൻ ഇവിടെ സിവിൽ സ്റ്റേഷന്റെ ഒക്കെ അടുത്തായി ഉണ്ട്.. എന്താ കാര്യം..?
'നീ പെട്ടന്ന് വീട്ടിലോട്ട് ചെന്നേ...'
മഹാൻ പറഞ്ഞു
'എന്ത് പറ്റി മഹാനെ..? അച്ഛന് എന്തെങ്കിലും...?
എന്റെ മനസിൽ ആദ്യം വന്ന ചിന്ത അതാണ്
'എടാ അവിടല്ല. നീ താമസിക്കുന്ന അവിടെ.. ഇഷാനി മോൾ അവിടെ ഉണ്ടോ...?
ആ ചോദ്യം എനിക്ക് മനസിലായില്ല
'അറിയില്ല.. അവൾ പുറത്തേക്ക് പോയിരുന്നു..'
ഞാൻ പറഞ്ഞു
'നീ വേഗം വീട്ടിലേക്ക് ചെല്ല്.. പെട്ടന്ന്...'
മഹാൻ എന്തോ അപകടം നടന്നത് പോലെ പറഞ്ഞു.. എന്റെ
💬 Comments
View all comments