0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75758

മനസ്സിൽ ഭീതിയുടെ നിഴലടിക്കാൻ തുടങ്ങി

'എന്താ കാര്യം...? എന്താണെന്ന് പറ....'

'ഇഷാനി മോളെ... ആരോ പിടിച്ചു കൊണ്ട് പോയി എന്ന് എനിക്കൊരു കോൾ വന്നു.. നീ.. നീ ഒന്ന് വീട് വരെ പോയി അവൾ ഓക്കേ അല്ലേ എന്ന് ചെക്ക് ചെയ്യ്...'
ആ പറഞ്ഞത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ വയ്യാത്ത കാര്യം ആയിരുന്നു.. അവളെ ആര് തട്ടിക്കൊണ്ടു പോകാൻ. ഇതെന്താ സിനിമ വല്ലതും ആണോ..? അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല.. ഞാൻ മനസ്സിൽ സ്വയം ആശ്വസിപ്പിച്ചു..

'ശ.. ശരി..'
ഞാൻ പറഞ്ഞു

'ഞാൻ അങ്ങോട്ട് വന്നൊണ്ട് ഇരിക്കുവാ.. നീ പേടിക്കണ്ട..'
മഹാൻ എന്നെ ധൈര്യം ഉണ്ടാക്കാൻ പറഞ്ഞു.
കോൾ കട്ട് ചെയ്തിട്ട് ഞാൻ ഇഷാനിയെ വിളിച്ചു. അവൾ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയിട്ടുണ്ടോ..? ഫോൺ റിംഗ് ചെയ്തെങ്കിലും അവൾ എടുക്കുന്നില്ല. അവളെ വിളിച്ചു കൊണ്ട് തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി വീട്ടിലേക്ക് പാഞ്ഞു. ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല.. എന്നോടുള്ള പിണക്കം കൊണ്ട് ഫോൺ എടുക്കാഞ്ഞത് ആവും.. ഞാൻ വീണ്ടും അശ്വസിക്കാൻ ഓരോ കാരണങ്ങൾ കണ്ട് പിടിച്ചു.. നഗരത്തിലൂടെ ചീറി പാഞ്ഞു ഞാൻ എന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തി...

വീട് അടുക്കാറായപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത പേടി ഉടലെടുത്തു. വണ്ടി വളച്ചു വീട്ടിലേക്ക് കയറ്റുമ്പോ അവൾ വീടിന് മുന്നിൽ ഉണ്ടായിരിക്കണേ എന്ന് ഞാൻ പ്രാർഥിച്ചു. വീടിന് മുന്നിൽ വണ്ടി എത്തിയപ്പോൾ കതക് തുറന്നു കിടക്കുന്നത് ഞാൻ കണ്ടു.. ഞാൻ പോയപ്പോ ചാരി കിടന്നതാണ്. അത് തുറന്നിട്ടുണ്ടേൽ അവൾ വന്നിട്ടുണ്ടാകും.. ഞാൻ വണ്ടി വച്ചു പെട്ടന്ന് അകത്തേക്ക് ഓടി കയറി

എന്റെ മനസിനെ വല്ലാത്ത പിടിച്ചുലയ്ക്കുന്ന ഒരു കാഴ്ച്ച ആണ് ഞാൻ അവിടെ കണ്ടത്. സാധനങ്ങൾ എല്ലാം ചിതറി കിടക്കുന്നു. ആരൊക്കെയോ കയറി ഇറങ്ങിയത് പോലെ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു. എന്റെ ശ്വാസം ഒരു മാത്ര ഒന്ന് നിലച്ചു പോയി. ഞാൻ അപ്പോളും ഇഷാനിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അവൾ എടുക്കുന്നില്ല. അവൾ ഇവിടെ ഉണ്ടെങ്കിൽ ബെല്ലടിക്കുന്നത് കേൾക്കേണ്ടത് ആണ്.. അതുമില്ല.. ഞാൻ

💬 Comments

View all comments