0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75799

അവളുടെ പേര് ഉറക്കെ വിളിച്ചു. മുറിയിലും അടുക്കളയിലും എല്ലാം അവൾ മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ടാകും എന്ന വിശ്വാസത്തിൽ ഞാൻ ഓടി ചെന്നു. അവിടെ ഒന്നും അവൾ ഉണ്ടായിരുന്നില്ല.. ടെറസിലും വീടിന്റെ പിന്നിലുമെല്ലാം ഞാൻ കയറി നോക്കി. അവൾ ഇവിടെ ഇല്ല... പെട്ടന്ന് ഫോൺ ശബ്ദിച്ചപ്പോൾ അത് അവൾ ആകുമെന്ന് കരുതി പ്രതീക്ഷയോടെ ഞാൻ ഫോൺ എടുത്തു.. മഹാൻ ആയിരുന്നു വിളിച്ചത്

'നീ വീട്ടിൽ എത്തിയോ...?

'എത്തി.. പക്ഷെ ഇവിടെ.. ഇവിടെ അവളില്ല.. വിളിച്ചിട്ട് എടുക്കുന്നില്ല...'
ഞാൻ ഭീതിയോടെ പറഞ്ഞു

'നീ ടെൻഷൻ ആകണ്ട. ഒരു പതിനഞ്ചു മിനിറ്റ്.. അതിനുള്ളിൽ ഞാൻ അവിടെ എത്തും..'
മഹാൻ പറഞ്ഞു

'മഹാനെ.. ആരാ..? അവളെ എന്തിനാ പിടിച്ചു കൊണ്ട് പോയെ...?
എന്റെ ശബ്ദം ഇടറി.

'അത് നമുക്ക് കണ്ട് പിടിക്കാം.. ഞാനല്ലേ പറയുന്നത്.. നീ പേടിക്കണ്ട..'
മഹാൻ പറഞ്ഞു..

കോൾ കട്ടാക്കി ഞാൻ പിന്നെയും അവളെ ഒന്ന് കൂടി എല്ലായിടത്തും നോക്കി. അവളിവിടെ ഇല്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു. എന്നാലും എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്ന് കരുതി ഞാൻ അവളെ പിന്നെയും തിരഞ്ഞു.. ആരാണ്, എന്തിനാണ് അവളെ പിടിച്ചു കൊണ്ട് പോയത്...? ഞാൻ മനസിൽ ആ ചോദ്യം ചോദിക്കാൻ തുടങ്ങി..

ഒരുപക്ഷെ എന്റെ മറഞ്ഞിരിക്കുന്ന ആ ശത്രു ആയിരിക്കുമോ..? എന്നെ ആളുകളെ വിട്ടു തല്ലിച്ച ഇപ്പോളും അജ്ഞാതൻ ആയിരിക്കുന്ന റോളക്സ് എന്ന് ഞാൻ പേരിട്ട ആ ശത്രു. അയാളുടെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഡ്രഗ്സ് കത്തിച്ചു കളഞ്ഞ എന്നോട് അവൻ പ്രതികാരം വീട്ടിയത് ആണോ..? എങ്കിൽ കത്തിച്ചു കളഞ്ഞതിന്റെ ഇരട്ടിയുടെ ഇരട്ടി തിരിച്ചു കൊടുക്കാം.. അവളെ എനിക്ക് തിരിച്ചു തന്നാൽ..
അയാളല്ലാതെ വേറെ ആരായിരിക്കും..? ഇനി ആ മുഴു ഭ്രാന്തൻ ഫെർണാണ്ടസ് ആയിരിക്കുമോ...? അവന്റെ ഉദ്ദേശം എന്താണെന്ന് പോലും എനിക്കറിയില്ല. ലാസ്റ്റ് വിളിച്ചപ്പോൾ അവനെ മുഷിപ്പിച്ചു ബ്ലോക്കും ആക്കിയാണ് ഞാൻ വിട്ടത്. ഇനി അവനാകുമോ..? ഞാൻ ഫോണിൽ നിന്ന് അവന്റെ നമ്പർ തിരഞ്ഞു.. അൺബ്ലോക്ക് ചെയ്തു അതിൽ വിളിച്ചിട്ട് കോൾ പോയില്ല.. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ

💬 Comments

View all comments