0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75848

മരിച്ചവനെ പോലെ ഇരിക്കവേ വീടിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു.. അതാരാണെന്നു നോക്കാനോ ശ്രദ്ധിക്കാനോ ഞാൻ മുതിർന്നില്ല.. ഇടിച്ചു പെയിന്റ് പോയ ഭിത്തിയിലേക്ക് വെറുതെ കണ്ണും നട്ട് ഞാൻ ഇരുന്നു..

പാതി ചത്ത എന്റെ മുന്നിലൂടെ രണ്ട് കയ്യിലും കവറും തൂക്കി ഒന്നും സംഭവിക്കാത്തത് പോലെ ഇഷാനി കടന്നു പോയി.. ആദ്യം ഞാൻ അത് എന്റെ മനസിന്റെ കുസൃതി ആണെന്നാണ് കരുതിയത്. പക്ഷെ ശരിക്കും അവൾ തന്നെ ആണ്.. ഞാൻ കയ്യിൽ നുള്ളി സ്വപനമല്ല ഇതെന്ന് തീർച്ചപ്പെടുത്തി. അവൾ തന്നെ.. എന്റെ ഇഷാനി തന്നെ.. പോയത് പോലെ തന്നെ അവൾ തിരിച്ചു വന്നു. ഒരു മഞ്ഞ ചുരിദാറും വെള്ള ഷോളുമിട്ട് ഇവിടെ നിന്നും പോയവൾ അതെ പോലെ തന്നെ തിരിച്ചു വന്നിരിക്കുന്നു.. ഒരു മാറ്റവും ഇല്ല. മുഖത്തെ ആ പരിഭവം പോലും മാറിയിട്ടില്ല. അവൾക്കൊന്നും സംഭവിച്ചിട്ടില്ല...

ആദ്യം ആഹ്ലാദമാണ് ഉള്ളിൽ തിരതള്ളിയത്. പിന്നെ അത് ദേഷ്യമായി.. ഇത്രയും നേരം വിളിച്ചിട്ട് അവളെന്താ എടുക്കാഞ്ഞത്.. ഇപ്പോളും ഞാൻ ഇവിടെ തകർന്ന് ഇരുന്നിട്ട് എന്നെ മൈൻഡ് പോലും ആക്കാതെ ആണ് അവൾ അകത്തേക്ക് കയറി പോയത്..

'നീ.. നീ എവിടെ പോയതാ...?
ഞാൻ അവളോട് ചോദിച്ചു. അവൾ എന്നെ നോക്കുക പോലും ചെയ്തില്ല.. ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു

'അതെന്തിനാ നീ അറിയുന്നത്...?
ഇഷാനി അപ്പോളും മുമ്പത്തെ പിണക്കത്തിൽ നിന്നും തിരിച്ചു വന്നിട്ടില്ല

'നീയെന്താ ഫോൺ എടുക്കാഞ്ഞത്...? ഞാൻ എത്ര തവണ വിളിച്ചു...?
ഞാൻ ചോദിച്ചു

'എനിക്ക് എടുക്കാൻ തോന്നിയില്ല.. അത് കൊണ്ട് എടുത്തില്ല..'
എന്നെ നോക്കി നീരസത്തിൽ ഇഷാനി പറഞ്ഞു

'നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടില്ലേ ഫോൺ വിളിച്ചാൽ എടുക്കണം എടുക്കണം എന്ന്.. നീയെന്താ ഇങ്ങനെ തുടങ്ങുന്നേ...?
ഞാൻ ശബ്ദം ഉയർത്തി

' ഞാൻ ഇങ്ങനാ...'
ഇഷാനി അതിനേക്കാൾ ഉച്ചത്തിൽ പറഞ്ഞു

' എങ്ങനെ...? നീ എന്താ ഇങ്ങനെ തുടങ്ങുന്നേ...?

'നീ കാണിക്കുന്നത് പിന്നെ നല്ലതാണോ..? ഞാനും തിരിച്ചു അങ്ങനെ തന്നെ കാണിക്കും.. അല്ലാതെ എന്നെ ഭരിക്കാൻ ഒന്നും വരണ്ട നീ...'
ഇഷാനി

💬 Comments

View all comments