Chapter Title : റോക്കി 6 [സാത്യകി] [Climax]
അപ്പോളും ശിവാനി ആയുള്ള പ്രശ്നത്തിൽ തന്നെ നിൽക്കുകയാണ്. അർജുൻ എന്താണ് പറയുന്നത് എന്ന് അവൾ മനസിലാക്കിയില്ല..
'നീ എന്ത് വേണേൽ കാണിച്ചോ.. ഞാൻ നിന്നെ ഭരിക്കാൻ ഒന്നും വരുന്നില്ല.. പക്ഷെ നീ ഫോൺ വിളിച്ചാൽ എടുക്കണം.. അത് മാത്രേ ഞാൻ പറഞ്ഞുള്ളു.. ഞാൻ ഒരു പത്തു മുപ്പത് തവണ വിളിച്ചിട്ടും നീയെന്താ ഒരു തവണ പോലും ഫോൺ എടുക്കാഞ്ഞത്...?
ഞാൻ അമർഷത്തോടെ ചോദിച്ചു
'എനിക്ക് സൗകര്യം ഇല്ലായിരുന്നു...'
വളരെ ഉദാസീനമായി ഇഷാനി പറഞ്ഞു..
ഒന്നാമത് ലെവൽ തെറ്റി നിൽക്കുന്ന എന്റെ അടുത്താണ് അവൾ അങ്ങനെ പറഞ്ഞത്. എന്റെ കയ്യിൽ നിന്നും പോയി. എന്റെ കൈ ഉയർന്നു. പെട്ടന്നുള്ള ദേഷ്യം ആയത് കൊണ്ട് കയ്യുടെ ബലം നിയന്ത്രിക്കാൻ ഒന്നും എനിക്ക് പറ്റിയില്ല. വീശി ഒരടി അവളുടെ കവിളിൽ പതിച്ചു. അടിയുടെ ആഘാതത്തിൽ ഇഷാനി കവിൾ പൊത്തി നിലത്തേക്ക് ഇരുന്നു.
'അതെന്താടി മൈരേ നിനക്ക് സൗകര്യം ഇല്ലാത്തത്..? ഫോൺ വിളിച്ചാൽ എടുക്കണം.. അത് നീ ആരുടെ കാലിന്റെ ഇടേൽ ആണേലും എടുക്കണം.. പറഞ്ഞത് കേട്ടോ...?
ഞാൻ അവൾ ഇന്നേ വരെ കാണാത്ത രീതിയിൽ അവളോട് ദേഷ്യപ്പെട്ടു.
'നീ കേട്ടോന്ന്.....?
ഞാൻ കൈ ചൂണ്ടി അവളുടെ അടുത്തേക്ക് ചെന്നു.. ഇഷാനി വല്ലാതെ പേടിച്ചു പോയി.. അവൾ അറിയാതെ പേടിച്ചു തല കുനുക്കി
'മനുഷ്യൻ ഇവിടെ തീ തിന്നുന്നത് വല്ലതും നിനക്ക് അറിയണോ..? നിനക്ക് ഷോപ്പിംഗിനും മറ്റെടത്തും എല്ലാം കറങ്ങാൻ പോയാൽ മതിയല്ലോ.. ഞാൻ വിളിച്ചാൽ എടുക്കാൻ നിനക്ക് സൗകര്യം ഇല്ല അല്ലേ...?
തികട്ടി വന്ന ദേഷ്യത്തിൽ ഞാൻ അവളെ വല്ലാതെ ശകാരിച്ചു
'നീ വിട്ടോ.. ഇപ്പോൾ തന്നെ വിട്ടോ.. ഇനി ഇവിടെ നിക്കണ്ട. എന്റെ വീട്ടിൽ ഞാൻ പറയുന്നത് പോലെ കേക്കാൻ മേലേൽ നിക്കണ്ട. വേറെ ഒന്നും അല്ലല്ലോ ഈ ഒറ്റ കാര്യമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളു.. ഫോൺ വിളിച്ചാൽ എടുക്കണം.. നിനക്ക് അത് ഒരിക്കലും പറ്റില്ല..'
പണ്ട് സമരത്തിന് ഇടയിൽ അവളെ പലതവണ വിളിച്ചിട്ടും അവൾ എടുക്കാതെ ഇരുന്നതൊക്കെ എന്റെ മനസ്സിൽ വന്നു. ഞാൻ അതൊക്കെ എടുത്തിട്ടു.. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവൾ
💬 Comments
View all comments