Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇഷാനി അവളുടെ ചുണ്ടുകൾ എന്റെ നെറുകയിൽ തൊട്ട് ചുംബിച്ചു.. അവളുടെ തണുത്ത ചുണ്ടുകൾ എന്റെ നെറുകയിൽ ഞാൻ അനുഭവിച്ചു
'പേടിക്കണ്ട.. ഞാൻ ഇവിടെ ഉണ്ട്.. നിന്റെ കൂടെ.. ഇപ്പോ വിശ്വാസം ആയില്ലേ...?
ചുംബനം തന്നു ഇഷാനി ചോദിച്ചു
ഞാൻ അവളുടെ കവിളിൽ കൈ വച്ചു. അവളുടെ മുഖം മുഴുവൻ എന്റെ വിരലുകൾ ഒഴുകി നടന്നു. അവളെ ആദ്യമായ് കാണുന്നത് പോലെ ആ മുഖത്തേക്ക് ഞാൻ തീവ്രമായ പ്രണയം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കി.. ഇഷാനി എന്നെ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ മുഖം അവളുടെ നെഞ്ചിൽ... എന്റെ മുടികളിൽ അവൾ തലോടി.. എന്റെ ഉള്ളം തലയിലും അവൾ മുത്തി.. ഒരു കുഞ്ഞിന്നോടെന്ന പോലെ വാത്സല്യത്തിൽ അവളെന്നെ പുണർന്നു..
'ഞാൻ എങ്ങും പോവില്ല എന്റെ ചെക്കനെ വിട്ടു.. കേട്ടോ..?
ഇഷാനി ചോദിച്ചു.. അവളുടെ നെഞ്ചിൽ കിടന്നു ഞാൻ മറുപടിയായി മൂളി.. പെട്ടന്നാണ് എനിക്ക് അടിയുടെ കാര്യം ഓർമ്മ വന്നത്. ഞാൻ മുഖം ഉയർത്തി അവളുടെ കവിളുകളിലേക്ക് നോക്കി.. ദൈവമേ ചുവന്നു തിണിർത്ത് വിരൽ പാടുകൾ അവളുടെ കവിളിൽ ഉണ്ട്.. നല്ല അടിയാണല്ലോ ഞാൻ കൊടുത്തത്... എന്നിൽ പിന്നെയും സങ്കടം ഇരച്ചു കയറി
'അയ്യോ.. സോറി.. ഞാൻ എന്റെ പൊന്നിനെ തല്ലി അല്ലേ.. സോറി.. സോറി...'
ഞാൻ ആ പാടുകളിൽ തലോടി പറഞ്ഞു
'അത് സാരല്ല.. എനിക്ക് ഒരെണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു..'
അവളത് കാര്യമാക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു
'സോറി.. ഞാൻ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ശേ.. എനിക്ക് എന്താ പറ്റിയത്..'
'കുഴപ്പമില്ലടാ.. ഞാൻ ഒരു കാര്യവും ഇല്ലാതെ നിന്നെ തല്ലിയിട്ടില്ലേ..? അത് നീ തിരിച്ചു തന്നെന്ന് ഓർത്താൽ മതി..'
ഇഷാനി അവളുടെ കവിളിൽ ഇരുന്ന എന്റെ കൈകളിൽ കൈ ചേർത്ത് പറഞ്ഞു
'നിനക്ക് വേദനിച്ചോടാ....?
ഞാൻ സങ്കടത്തോടെ ചോദിച്ചു
'ഇല്ല......'
അത് പറഞ്ഞപ്പോൾ അവൾക്കും ശരിക്കും സങ്കടം വന്നു. അത് നിയന്ത്രിച്ചു നിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. പെട്ടന്ന് രണ്ട് തുള്ളി കണ്ണീർ അവളുടെ കുഞ്ഞി കണ്ണുകളിൽ നിന്ന് പൊഴിഞ്ഞു
'എനിക്ക് അറിയാം നൊന്തെന്ന്... '
ഞാൻ ആ
💬 Comments
View all comments