Chapter Title : റോക്കി 6 [സാത്യകി] [Climax]
കവിളിൽ ഒരു നനുത്ത മുത്തം കൊടുത്തു.. കണ്ണീർ പൊഴിഞ്ഞതോടെ അവൾക്ക് കരച്ചിൽ തികട്ടി വന്നു. അത് മനസിലാക്കി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് ചുംബിച്ചു.. പിന്നെയും ചുംബിച്ചു.. മുന്നേ അവളുടെ കരച്ചിൽ നിർത്താൻ ചെയ്തത് പോലെ ഇപ്പോളും ചെയ്ത്. മൂന്നാല് തവണ ചെയ്തപ്പോ അവളും ഒരു ചെറിയ ചിരിയോടെ എനിക്ക് തിരിച്ചു മുത്തം തരാൻ തുടങ്ങി.. പൊട്ടി വിരിഞ്ഞ കരച്ചിലിനെ ഞാൻ മുത്തം കൊണ്ട് മൂടി..
അപ്പോളാണ് മഹാന്റെ കോൾ പിന്നെയും വന്നത്.. ഞാൻ കോളെടുത്തു
'ഹലോ മഹാനെ...'
'ഞാൻ എത്താറായി കേട്ടോ.. നീ ടെൻഷൻ ആകണ്ട..'
മഹാൻ എന്റെ കാര്യത്തിൽ പേടി ഉണ്ടായിട്ട് കൂടെ കൂടെ വിളിക്കുവാണ്
'മഹാനെ പേടിക്കാൻ ഒന്നുമില്ല. അവൾക്ക് ഒന്നും പറ്റിയില്ല.. അവളെന്റെ കൂടെ ഉണ്ട്..'
ഞാൻ സന്തോഷത്തോടെ പറഞ്ഞു
'ഇഷാനി മോൾ..? മോൾ നിന്റെ കൂടെ ഉണ്ടെന്നോ...? അപ്പോൾ അവളെ പിടിച്ചു കൊണ്ട് പോയെന്ന് പറഞ്ഞത്...?
മഹാന് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ല
'അത് ആരെങ്കിലും പറ്റിക്കാൻ വിളിച്ചു പറഞ്ഞത് ആകും.. അവളെന്റെ കൂടെ ഉണ്ട്..'
ഞാൻ പറഞ്ഞു
'ഹേയ്.. അതൊരു പക്കാ ഇൻഫർമേഷൻ ആയിരുന്നു.. അത്.. അത്.. തെറ്റാൻ വഴിയില്ല...'
മഹാൻ പറഞ്ഞു
'പക്ഷെ അവളെന്റെ കൂടെ ഉണ്ടല്ലോ... ദേ അവൾ പറയും..'
ഞാൻ ഫോൺ ഇഷാനിയുടെ ചുണ്ടിന് അടുത്തേക്ക് വച്ചു
'അങ്കിൾ... ഞാൻ ഇവിടെ ഉണ്ട്. എന്നെ ആരും പിടിച്ചു കൊണ്ട് പോയിട്ടൊന്നുമില്ല..'
ഇഷാനി പറഞ്ഞു
മഹാൻ ആകെ കൺഫ്യൂഷനിൽ ആയി.. അപ്പോൾ ഇഷാനിയെ പിടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞത് വ്യാജമായ ഇൻഫർമേഷൻ ആയിരുന്നോ..? കോൾ കട്ട് ചെയ്തു ആ ഇൻഫർമേഷൻ തന്ന നമ്പറിലേക്ക് മഹാൻ തിരിച്ചു വിളിച്ചു. പക്ഷെ ആ നമ്പർ കോൾ എടുക്കുന്നില്ല..
ഇഷാനിക്ക് ഒന്നും സംഭവിച്ചില്ല എങ്കിലും ഇതൊരു നിമിത്തം പോലെ എനിക്ക് ഫീൽ ചെയ്തു. ഒരു സൂചന. അവൾ എന്റെ അടുത്ത് നിൽക്കുമ്പോ അപകടത്തിൽ ആണെന്ന് ഒരു സൂചന. ഇനിയും അവളെ എന്റെ കൂടെ നിർത്തുന്നത് തല്ക്കാലം സേഫ് അല്ല.. ഞാൻ അവളുടെ മുടികളിൽ തഴുകി കൊണ്ട് സ്നേഹത്തോടെ പറഞ്ഞു
'നാളെ
💬 Comments
View all comments