Chapter Title : റോക്കി 6 [സാത്യകി] [Climax]
എനിക്ക് ഫീൽ ചെയ്തത്. എല്ലാവരുടെ മുഖത്തും സങ്കടം തളം കെട്ടി നിന്നു..
മൃതദേഹം ദർശനത്തിന് വച്ചു എല്ലാവരും കണ്ടു മാറുന്നതിനു ഇടയിൽ ഞാനും അവനെ ഒരു നോക്ക് നോക്കി.. അപകടത്തിന്റെ പരിക്ക് ഒന്നും മുഖത്ത് അറിയാൻ ഇല്ലായിരുന്നു.. ഉറങ്ങി കിടക്കുന്നത് പോലെ ശാന്തമായി അവൻ കിടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. പലരും കരച്ചിൽ അടക്കി പിടിച്ചിരിക്കുകയാണ്. ഇഷാനി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവനെ അത്ര പരിചയം ഇല്ലെങ്കിൽ കൂടി അവൾക്കും ആ സാഹചര്യത്തിൽ കരച്ചിൽ വന്നു..
അവനെ എല്ലാവരും അവസാനമായി കണ്ടോണ്ട് ഇരിക്കുമ്പോ ആണ് കലങ്ങിയ കണ്ണുകളോടെ ക്രിസ്റ്റി അവിടേക്ക് വരുന്നത്. അവളുടെ ഒപ്പം കൃഷ്ണയും ഉണ്ടായിരുന്നു. ഫസ്റ്റ് ഇയർ തൊട്ട് ക്രിസ്റ്റിയുടെ പുറകെ നടന്നതാണ് ടോണി. അവൾക്ക് ഇഷ്ടം ആയിരുന്നില്ല എങ്കിലും അവന് ഇങ്ങനെ ഒരു വിധി ആയതിൽ അവൾക്ക് സങ്കടം ഉണ്ടാവും.. ക്രിസ്റ്റി അവനെ കിടത്തിയ മൊബൈൽ മോർച്ചറിക്ക് അരികിലെത്തി.. അവളുടെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണ് നീർ പൊഴിയാൻ തുടങ്ങി. പൊടുന്നനെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൾ മോർച്ചറിയുടെ ഗ്ലാസ്സിലേക്ക് അലറി കരഞ്ഞു കൊണ്ട് വീണു..
ആ കാഴ്ച അവിടെ നിന്ന എല്ലാവരുടെയും നെഞ്ച് പിടച്ചു. പറയാതെ വച്ചിരുന്ന പ്രണയം ആണ് അവളുടെ കരച്ചിലായ് ഇപ്പൊ ഒഴുകുന്നത്. അവൻ അവളുടെ ഉള്ളിലെ സ്നേഹം ഒരിക്കലും അറിഞ്ഞില്ലല്ലോ എന്നോർത്തപ്പോ എനിക്കും വല്ലാണ്ട് സങ്കടം വന്നു. ക്രിസ്റ്റി അവന്റെ പേരെടുത്തു വാവിട്ട് കരയാൻ തുടങ്ങിയപ്പോൾ അവിടെ ചുറ്റും നിന്ന എല്ലാവരും കരയാൻ തുടങ്ങി... ഞാൻ പിന്നെ അധികം
💬 Comments
View all comments