0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.2K

നേരം അവിടെ നിന്നില്ല. ഇത്തരം സാഹചര്യങ്ങൾ എന്നെ അനിയുടെയും മോളുടെയും മരണം ഓർമിപ്പിക്കും...

ഇഷാനിയേയും കൂട്ടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി. ഇഷാനി നല്ല കരച്ചിൽ ആയിരുന്നു പുറത്തു ഇറങ്ങിയപ്പോൾ. അവൾ മാത്രമല്ല അവിടെ നിന്ന ഒട്ടുമിക്ക പെൺകുട്ടികളും കരഞ്ഞിരുന്നു. ഇഷാനിയെ ഞാൻ ഒരുവിധം ആശ്വസിപ്പിച്ചു റെഡിയാക്കി. ആൾ ഓക്കേ ആയെങ്കിലും അവളുടെ ഉള്ളിൽ എന്തോ ഒരു സങ്കടം കിടപ്പുണ്ടായിരുന്നു.. വീട്ടിൽ വന്നിട്ടും അവളുടെ മൂഡോഫ് മാറിയില്ല എന്നെനിക്ക് തോന്നി. നാളെ അവൾ നാട്ടിലേക്ക് പോകാൻ ഇരുന്നതാണ്.. എക്സാമും പ്രോജക്റ്റും എല്ലാം കഴിഞ്ഞല്ലോ. പക്ഷെ വൈകുന്നേരം അവൾ വീട്ടിൽ വിളിച്ചിട്ട് കുറച്ചു ദിവസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് പടന്നുന്നത് ഞാൻ കേട്ടൂ. എന്നോട് അവൾ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല.. എനിക്ക് ആണെങ്കിലും അവൾ പോകുന്നത് വിഷമം ഉള്ള കാര്യമാണ്. ഇപ്പൊ അവൾക്കും നാട്ടിൽ പോയി കുറച്ചു ദിവസം മാറി നിൽക്കാൻ വയ്യ എന്ന അവസ്‌ഥ ആയി..

'പാവം ആ പയ്യൻ ഒരിക്കലും അറിയില്ല അല്ലേ അവൾക്ക് അവനോട് തിരിച്ചു ഇഷ്ടം ഉണ്ടായിരുന്നു എന്ന്...?
രാത്രി കിടക്കുമ്പോളും ഇഷാനി അവരുടെ കാര്യം തന്നെ പറഞ്ഞോണ്ട് ഇരുന്നു

'ഇല്ല.. എനിക്ക് അത് ആലോചിച്ചപ്പോൾ വിഷമം തോന്നി..'

' അവൾ ഇതെങ്ങനെ സഹിക്കും..? എനിക്ക് ഓർക്കാൻ കൂടി വയ്യ..'
ക്രിസ്റ്റിയേ കുറിച്ച് ഓർത്തപ്പോ ഇഷാനിക്ക് സങ്കടം വന്നു. ക്രിസ്റ്റി ഒക്കെ കൃഷ്ണയുടെ കൂടെ നിന്ന് ഇഷാനിയെ ഒരുപാട് പണിഞ്ഞിട്ട് ഉള്ളതാണ്. പക്ഷെ ഇപ്പൊ ഇഷാനി അതൊന്നും ഓർക്കുന്നു പോലും ഉണ്ടാവില്ല

'അവൾ ഇപ്പൊ ഇത്തിരി ഓക്കേ ആണ്.. ഞാൻ

💬 Comments

View all comments