Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്നെ എന്തിനാ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നെ...?
കൃഷ്ണ കരച്ചിൽ അടക്കി പിടിച്ചു ചോദിച്ചു
'ഭയപ്പെടാതെ... ഉൻ ആൾ ഉന്നെ കൂട്ടീട്ട് പൊക വന്തിടും.. പ്രച്ചനൈ നാൻകളും അവനുക്കും.. നീ ഇടയിലെ വന്ത് കറക്റ്റ് ആ മാട്ടികിട്ടെ...'
തമിഴൻ പറഞ്ഞു
'ആര്...? അർജുനോ...?
അയാൾ പറഞ്ഞത് കൃഷ്ണയ്ക്ക് എവിടെയൊക്കെയോ മനസിലായി
'ആമ.. അർജുൻ സാർ താൻ..'
'അവനുമായുള്ള കാര്യത്തിന് എന്നെ എന്തിനാ പിടിച്ചു വയ്ക്കുന്നെ..? ഞാനും അവനുമായി യാതൊരു ബന്ധവും ഇല്ല.. '
കൃഷ്ണ പറഞ്ഞു
'പൊയ് സൊല്ലാതെ. അപ്പുറം ഏൻ നീ അങ്കെ വന്തിട്ടെ..?
തമിഴൻ ചോദിച്ചു
' അത് ഞാൻ അവനെ കാണാൻ വന്നതാ. ഞങ്ങൾ ഒരു ക്ലാസ്സിലാ പഠിച്ചത്.. അല്ലാതെ ഞാൻ അവന്റെ ആരുമല്ല.. എന്നെ വെറുതെ വിട്..'
കൃഷ്ണ കരഞ്ഞു പറഞ്ഞു. തമിഴൻ ആദ്യം അത് വിശ്വസിച്ചില്ല എങ്കിലും പിന്നെയും പിന്നെയും കൃഷ്ണ അത് ആവർത്തിച്ചപ്പോൾ അയാൾക്ക് ഒരു സംശയം തോന്നി. അയാൾ തന്റെ മുതലാളിയെ വിളിച്ചു
'അന്ത പൊണ്ണ് സൊല്ലറത് പാത്ത അവനുക്കും അവളുക്കും എന്ന സംബന്ധവും കിടായത്. അപ്പിഡീന്ന അവൻ അന്ത കൊറിയർ നമുക്ക് എക്സ്ചേഞ്ച് പണ്ണ മാട്ടാന്ന് തോന്റ്റിത്..'
അയാൾ പറഞ്ഞു
'അവൻ തരാം എന്ന് തന്നെ അല്ലേ പറഞ്ഞത്.. നമുക്ക് നോക്കാം. നീ ആ പെണ്ണിന്റെ ഫോട്ടോ ഒന്ന് അയച്ചേ..'
ദേവരാജൻ തമിഴനോട് പറഞ്ഞു. അയാൾ അത് പോലെ കൃഷ്ണയുടെ ഫോട്ടോ ദേവരാജൻ മുതലാളിക്ക് അയച്ചു കൊടുത്തു.
അയാൾ കണ്ണട എടുത്തു വച്ചു അവളെ സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനെ ആണ് പലപ്പോഴും അർജുന്റെ കൂടെ കണ്ടിട്ടുള്ളത്. പണ്ടൊരിക്കൽ ബാറിൽ വച്ചു അവന്റെ തോളിൽ തൂങ്ങി കിടന്നത് ഇവളാണ്. അവനു തല്ല് കൊണ്ട് ഹോസ്പിറ്റലിൽ കിടന്നപ്പോളും ഇവൾ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആ പെണ്ണ് തന്നെ ആണ് ഇത്.. അതോ തനിക്ക് ആൾ മാറിയോ...? ദേവരാജന് ഉള്ളിലൊരു സംശയം ഉടലെടുത്തു
'മുരുകാ.. ഇങ്ങ് വന്നെ...'
ദേവരാജൻ തന്റെ ജോലിക്കാരനെ അടുത്തേക്ക് വിളിച്ചു..
'ഈ പെണ്ണിനെ ആണോ അന്ന് നമ്മൾ ഹോസ്പിറ്റലിൽ കണ്ടത്...?
ദേവരാജൻ ഫോൺ ആ താടിക്കാരന് നേരെ
💬 Comments
View all comments