0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 76340

നീട്ടി. അയാൾ ആ പിക്കിൽ സൂക്ഷിച്ചു നോക്കി

'അതെ മുതലാളി.. ആ പെണ്ണ് തന്നെ ആണ് ഇത്...'
അന്ന് ഹോസ്പിറ്റലിൽ അർജുന് പരിക്ക് പറ്റി കിടന്നപ്പോ ദേവരാജന് ഒപ്പം കാണാൻ മുരുകനും ഒപ്പം പോയിരുന്നു. അത് കൊണ്ട് തന്നെ ആ പെൺകുട്ടിയെ അയാളും തിരിച്ചറിഞ്ഞു

' ആ സെൽവം പറയുന്നത് എന്നിട്ട് ഇവൾ അവനുമായി പ്രേമം ഒന്നും ഇല്ലെന്ന് ആണല്ലോ..'
ദേവരാജൻ പറഞ്ഞു

'അത് പിന്നെ ഇപ്പോളത്തെ പിള്ളേർ അല്ലേ.. പ്രേമം ഇല്ലേലും എല്ലാം കാമുകിയും കാമുകനെയും പോലെ ആണ് നടപ്പ്. ചിലപ്പോൾ അതാകും..'
മുരുകൻ പറഞ്ഞു

'ആവും. എന്തായാലും അവന് വേണ്ടപ്പെട്ട പെണ്ണാണ് ഇത് അല്ലേ..?

'അതേ. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്..'

'അപ്പൊ അവൻ അത് കൊണ്ട് വന്ന് തരും.. അവളുടെ ജീവനെ പേടിച്ചു..'
ദേവരാജൻ അത് മനസിൽ കണ്ട് കൊണ്ട് പറഞ്ഞു

'അതേ.. ആ പെണ്ണിന് ഒന്നും പറ്റില്ലല്ലോ അല്ലേ...?
മുരുകൻ ചോദിച്ചു

'അവളെ നമുക്ക് എന്തിനാ.. അവൻ വേറെ വേലകൾ ഒന്നും കാണിച്ചില്ലേ അവൾക്ക് ജീവൻ കിട്ടും..'
അയാൾ പറഞ്ഞു

'ആ സെൽവം ആളത്ര വെടിപ്പ് അല്ല. അയാളുടെ കൂടെ ഉള്ളോരും.. ആ പെണ്ണിനെ അയാൾ എന്തേലും ചെയ്യുമോ..?
മുരുകൻ ചോദിച്ചു

'അവനെ എനിക്കറിയാം വർഷങ്ങൾ ആയി... അവന്റെ അടുത്ത് ആ കൊച്ചിനെ ഇടുന്നത് അടുത്ത പണി ഉണ്ടാക്കും.. നീ പറഞ്ഞത് ശരിയാ... നീ ഒരു കാര്യം ചെയ്യ്.. അങ്ങോട്ട്‌ ചെല്ല്.. ഞാൻ പറയാതെ ആ പെണ്ണിനെ ആരും തൊട്ട് പോലും നോക്കരുത്.. അത് നിന്റെ ഉത്തരവാദിത്തം ആണ്..'
ദേവരാജൻ മുരുകനോട് പറഞ്ഞു. അയാൾ തലയാട്ടി അത് സമ്മതിച്ചു..

ഈ സമയം കൊണ്ട് കൃഷ്ണയേ കണ്ട് പിടിക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാന് കോൾ വന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ഫെർണോയേ കുറിച്ച് അന്വേഷിച്ചപ്പോ ആൾ കുറച്ചു ദിവസങ്ങൾ ആയി മിസ്സിംഗ്‌ ആണെന്നും അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ ആലോചിച്ചു നിക്കുമ്പോ ആണ് ഒരു ടാക്സി വീടിന് മുന്നിൽ വന്ന് നിൽക്കുന്നത്.. ലക്ഷ്മി ആയിരുന്നു ആ വന്നത്.

💬 Comments

View all comments