0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.2K

അല്ലേ ഈയിടെ പറഞ്ഞത് അതൊന്നും ഇപ്പൊ വേണ്ട എന്നൊക്കെ..?
സെക്സ് ചെയ്യുന്നതിനെ പറ്റി ഞങ്ങൾ സംസാരിച്ച കൂട്ടത്തിൽ അവൾ അങ്ങനെ പറഞ്ഞത് ഞാൻ അവളെ ഓർമ്മിപ്പിച്ചു

'അപ്പോൾ അങ്ങനെ പറഞ്ഞു. ഇപ്പൊ വേണമെന്ന് തോന്നി..'
അവൾ പറഞ്ഞു

'എനിക്ക് ഇപ്പൊ വേണം.. നിന്നെ മുഴുവൻ ആയും വേണം..'
ഇഷാനി എന്റെ കഴുത്തിൽ കൂടി കൈ പിണഞ്ഞു എന്നെ ചുംബിച്ചു കൊണ്ട് പറഞ്ഞു

'നീ അത് വച്ചാണോ പറയുന്നേ...?
രാവിലത്തെ സംഭവവും കുറച്ചു മുന്നത്തെ ഞങ്ങളുടെ സംസാരവും എല്ലാം എന്റെ മനസിലേക്ക് വന്നു..

'എന്ത്...?
അവൾ ചോദിച്ചു. എനിക്ക് അത് വീണ്ടും സംസാരിക്കുന്നതിൽ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഞാൻ പറഞ്ഞു

'ടോണിയുടെയും ക്രിസ്റ്റിയുടെയും ഒക്കെ കാര്യം നമ്മൾ പറഞ്ഞില്ലേ..? അത് കാരണം ആണോ..? എനിക്ക് അങ്ങനെ തോന്നി..'
ഞാൻ അവളോട് പറഞ്ഞു

'മ്മ്.. അത് ഒരു റീസൺ ആണ്..'
അവൾ സമ്മതിച്ചു

'നിനക്ക് ഞാൻ നാളെ ചത്ത് പോകുമെന്ന് പേടി ഉണ്ടോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'അങ്ങനെ ഒന്നും പറയാതെ.. ഞാൻ അതൊന്നും അല്ല ചിന്തിച്ചത്..'
ഇഷാനി എന്റെ വായ പൊത്തി പറഞ്ഞു

'പിന്നെ എന്താ നിനക്ക് ഇപ്പൊ വേണമെന്ന് തോന്നിയെ..?

'നിനക്ക് അറിയാമല്ലോ എന്റെ സ്വഭാവം.. ഞാൻ ഒന്നും പുറത്ത് കാണിക്കില്ല.. ഒന്നും ചോദിക്കില്ല.. ഇഷ്ടം ഉണ്ടേൽ അത് മനസ്സിൽ വയ്ക്കും. എന്തെങ്കിലും വേണമെങ്കിൽ അത് വേണ്ടാത്ത പോലെ നടക്കും.. അങ്ങനെ ഒക്കെ ആണ് ഞാൻ.. പക്ഷെ അവളുടെ ഇന്നത്തെ അവസ്‌ഥ കണ്ടപ്പോ എനിക്ക് മനസിലായി അങ്ങനെ ജീവിച്ചിട്ട് കാര്യം ഇല്ലെന്ന്.. ഇപ്പൊ ജീവിക്കുന്നത് ആണ്

💬 Comments

View all comments