0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 76445

വിശ്വസിപ്പിക്കാൻ നോക്കണ്ട..'
ലച്ചു കോപത്തോടെ പറഞ്ഞു

'കഥയല്ല.. അതാണ് സംഭവിച്ചത്.. പിടിച്ചു കൊണ്ട് പോയത് എന്നോട് ദേഷ്യം ഉള്ള ആരോ ആണ്.. അവരിപ്പോ വിളിച്ചിരുന്നു. എന്തോ കൊറിയർ കൊടുത്താൽ അവളെ വിട്ടു തരാമെന്ന് പറഞ്ഞു. പക്ഷെ അങ്ങനെ ഒന്ന് എന്റെ കയ്യിലില്ല.. ഇതാണ് സത്യം.. ഇതാണ് നടന്നത്.. നിന്നോട് ഇനിയും കള്ളം പറയാൻ എനിക്ക് വയ്യ...'
ഞാൻ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ ലച്ചു കണ്ണ് മിഴിച്ചു നിന്നു. അവൾ ചുറ്റും നോക്കി. മഹാന്റെയും ഇഷാനിയുടെയും മുഖത്ത് നിന്ന് അത് സത്യം ആണെന്ന തോന്നൽ അവൾക്ക് ഉണ്ടായി

'നിന്നോട് ദേഷ്യം ഉണ്ടെങ്കിൽ എന്തിനാ അവളെ പിടിച്ചോണ്ട് പോകുന്നത്..? അവൾ എന്ത് ചെയ്തു...?
ലച്ചു ചോദിച്ചു

'അവൾ ഇവിടെ വന്ന സമയത്താണ് അവരും ഇവിടെ വന്നത്.. അപ്പോൾ അവളെ ആൾ മാറി പിടിച്ചത് ആകാം..'
ഞാൻ പറഞ്ഞു

'എന്റെ അനിയത്തി നിന്റെ ഒക്കെ പ്രശ്നം തീർക്കാൻ ഉള്ള ഒന്നല്ല.. എനിക്ക് ഇപ്പോൾ അവളെ കാണണം..'
ലച്ചു വഴക്കായി

'ഞാൻ കൊണ്ട് വരാം.. എന്ത് കൊടുത്തിട്ട് ആണേലും ഒരു പോറൽ പോലും ഇല്ലാതെ ഞാൻ അവളെ കൊണ്ട് വരാം..'
ഞാൻ ലച്ചുവിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അവളാ കൈ തട്ടി മാറ്റി

'ഇനിയും നിന്നെ ഞാൻ വിശ്വസിക്കണോ...?
അത് പറഞ്ഞിട്ട് ലക്ഷ്മി എന്റെ അടുത്ത് നിക്കുന്ന ഇഷാനിയെ നോക്കി.. അവളുടെ മുഖത്തെ രോഷം അപ്പോൾ ഇരട്ടിയായി
'ആൾ മാറി പിടിച്ചു എന്നല്ലേ നീ പറഞ്ഞത്.. അപ്പോൾ ശരിക്കും ഇവളെ അല്ലേ അവർക്ക് വേണ്ടത്...? ഇവളെ കൊടുത്തിട്ട് എന്റെ അനിയത്തിയെ എനിക്ക് തിരിച്ചു താ..'
ദേഷ്യത്തിൽ ലച്ചു ഇഷാനിയെ പിടിച്ചു തള്ളി. ഇഷാനി വീഴാൻ പോയെങ്കിലും ഒരു വിധം ബാലൻസ് ചെയ്തു നിന്നു

'നീ എന്താ ഈ കാണിക്കുന്നേ...?
ഞാൻ ലച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു

'വിട്.. നീയത് ചെയ്യില്ല എന്നെനിക്ക് അറിയാം.. എനിക്ക് അറിയാം ഇനി എന്താണ് ചെയ്യേണ്ടത് എന്ന്...'
എന്റെ കൈ വിടുവിച്ചു ലച്ചു ഫോണിൽ പോലീസിനെ വിളിക്കാൻ ഒരുങ്ങി

'ലച്ചു പോലീസിനെ വിളിക്കരുത്. അത് ഡേയ്ഞ്ചർ ആണ്. ഞാൻ

💬 Comments

View all comments