0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 76445

വാക്ക് തരാം അവളെ തിരിച്ചു കൊണ്ട് വരാമെന്ന്..'
ഞാൻ അവളെ തടയാൻ ശ്രമിച്ചു. പക്ഷെ ലച്ചു അത് കേട്ടില്ല

'നീ പോലീസിനെ ഇടപെടുത്താൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഓക്കേ. ഞങ്ങൾ നിന്നെ തടയില്ല. പക്ഷെ അത് കഴിഞ്ഞു നിന്റെ അനിയത്തിയുടെ ഉത്തരവാദിത്തം അവർക്ക് ആയിരിക്കും. എന്ത് സംഭവിച്ചാലും ഇവനോട് ചോദിക്കാൻ വരരുത്...'
മഹാൻ പിന്നെയും ഇടപെട്ടു. അത് ലക്ഷ്മിക്ക് ശരിക്കും കൊണ്ടു. അവൾ നന്നായി ഭയന്നു. കോൾ കട്ടാക്കി അവൾ എന്നെ നിസ്സഹായയായി നോക്കി

'എന്താടാ ഈ പറയുന്നേ..? ഞാൻ എന്താ ചെയ്യണ്ടേ...?
ലച്ചു തളർന്നു വീടിന് മുന്നിലെ പടിയിൽ ഇരുന്നു

മഹാൻ മഹാന്റെതായ രീതിയിൽ അന്വേഷിക്കാൻ തുടങ്ങി. ഇഷാനി അകത്തു പോയി ലക്ഷ്മിക്ക് കുടിക്കാൻ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു. അവളത് വാങ്ങിയില്ല. കുപ്പി ഇഷാനിയിൽ നിന്നും വാങ്ങി ഞാൻ കൊടുത്തു നിർബന്ധിച്ചപ്പോൾ ലച്ചു വെള്ളം കുടിച്ചു. അവൾക്ക് നല്ല പരവേശം ഉണ്ടായിരുന്നു.. അപ്പോളാണ് വീടിന് മുന്നിലൊരു ബൈക്ക് വന്നു നിന്നത്. ഒരു ഡെലിവറി ബോയ് ആണ്... അവൻ ബൈക്ക് വഴിയിൽ വച്ചു ഞങ്ങൾ നിൽക്കുന്ന മുറ്റത്തേക്ക് വന്നു

'അർജുൻ ചേട്ടനല്ലേ..?
എന്നെ കണ്ട പാടെ പരിചയം ഉള്ളത് പോലെ അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അടുത്ത് വന്നപ്പോൾ ആണ് എനിക്ക് അവനെ ഓർമ്മ കിട്ടിയത്. മുമ്പ് ഇഷാനി ആക്‌സിഡന്റ് ആയത് ഇവന്റെ വണ്ടിയുടെ മുന്നിൽ ചാടിയിട്ട് ആണ്
'എന്നെ ഓർമ്മ ഉണ്ടോ..?
അവൻ ചോദിച്ചു

'ഉണ്ട്...'
ഞാൻ പറഞ്ഞു

'ചേച്ചി.. കാലിലെ എല്ലാം ഓക്കേ ആയില്ലേ...?
അവൻ ഇഷാനിയേ നോക്കി ചോദിച്ചു. അവൾക്ക് പക്ഷെ അവനെ മനസിലായില്ല. ഇടിച്ചു കഴിഞ്ഞു അവൾക്ക് വലിയ ബോധം ഇല്ലായിരുന്നു. അവൻ ഒരു തവണ കാണാൻ വന്നപ്പോളും അവൾ നല്ല മയക്കം ആയിരുന്നു

'ഇയാളുടെ വണ്ടിയുടെ മുന്നിലാ നീ മുന്നേ ചാടിയത്..'
അത് പറഞ്ഞപ്പോ ഇഷാനിക്ക് ആളെ മനസിലായി. അവൾ എല്ലാം മാറിയെന്നു പറഞ്ഞു

'ഞാൻ കുറച്ചു മുന്നേ ചേട്ടനെ വിളിച്ചിരുന്നു. എടുത്തില്ല. പിന്നെ വീട് അറിയുന്ന കൊണ്ട് ഞാൻ നേരെ ഇങ്ങ് പോന്നു. ഒരു കൊറിയർ ഉണ്ടായിരുന്നു...'

💬 Comments

View all comments