Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൻ കൊറിയർ എന്ന വാക്ക് ഉച്ചരിച്ചതും അവിടെ നിന്ന ഞങ്ങളുടെ എല്ലാം ഹൃദയം പട പടാ മിടിച്ചു. അവൻ കയ്യിലിരുന്ന കൊറിയർ എനിക്ക് നേരെ നീട്ടി. Otp കൊടുത്ത് അവന് ഒരു ടിപ്പും കൊടുത്താണ് ഞാൻ വിട്ടത്. ദൈവം ആണ് അവനെ കറക്റ്റ് സമയത്ത് എന്റെ മുന്നിൽ കൊണ്ട് വന്നത്...
കുറച്ചു സെക്യൂർഡ് ആയ പാക്കിങ് ഉള്ള കൊറിയർ ആണ്. അത്യാവശ്യം ഭാരം ഉണ്ട്. എന്താണ് അതിനുള്ളിലെന്ന് ഊഹിക്കാൻ പറ്റുന്നില്ല. അതിൽ എന്റെ അഡ്രസ്സ് അല്ലാതെ അയച്ച ആളിന്റെ അഡ്രസ്സിൽ യുവർ ഫ്രണ്ട് ഫെർണാണ്ടോ എന്ന് ഉണ്ടായിരുന്നു.. ഞാൻ മഹാനെ നോക്കി. ഇതാണ് അവർ അന്വേഷിച്ചു വന്ന സാധനം. അത് എനിക്ക് കിട്ടുന്നതിന് മുന്നേ എന്റെ കയ്യിൽ ഉണ്ടെന്ന് അവരെങ്ങെനെ അറിഞ്ഞു. ഒരാളെ തട്ടിക്കൊണ്ടു പോയി വിലപേശാൻ മാത്രം എന്താണ് ഇതിനുള്ളിൽ ഉള്ളത്..? കൂടുതൽ ആലോചിക്കാൻ ഞാൻ നിന്നില്ല. ആ തമിഴനെ ഞാൻ തിരിച്ചു വിളിച്ചു. കൃഷ്ണയേ എത്രയും വേഗം തിരിച്ചു വേണം..
'ഹലോ.. ഹലോ.. നീ ചോദിച്ച കൊറിയർ എന്റെ കയ്യിലുണ്ട്. അവളെ കൊണ്ട് വാ ആദ്യം..'
ഞാൻ പറഞ്ഞു
' ഇപ്പൊ താൻ യാവകം വന്നതാ...?
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു
'സരി.. ആറു മണിക്ക് നാ സൊല്ലറ ഇടത്തുക്ക് പാർസൽ ആ വന്തിട്..'
'ആറു മണിക്കല്ല.. ഇപ്പൊ.. ഇപ്പൊ അവളെ തിരിച്ചു കൊണ്ട് തരണം..'
ഞാൻ ശബ്ദം ഉയർത്തി
'കോപപ്പെടാതെ.. ഈസിയാ ഹാൻഡിൽ പണ്ണ്റ വിഷയം അല്ലെയ് ഇത്.. ആറു മണി..'
അയാൾ ഫോൺ കട്ട് ചെയ്തു.
സമയം അഞ്ചു മണി ആകുന്നതേ ഉള്ളു. ഇനിയും കുറച്ചു സമയം കൂടി തള്ളി നീക്കണം.. അതിനിടയിൽ അവൾക്ക് ആപത്തു ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു.. ഞാൻ ഉള്ളിൽ പ്രാർഥിച്ചു
ജനലിൽ കൂടി ഇടയ്ക്ക് ഇടയ്ക്ക് തമിഴന്റെ നോട്ടം വരുന്നത് ഒഴിച്ചാൽ അവിടെ അവൾക്ക് പേടി തോന്നുന്ന വേറെ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. കുറച്ചു നേരം കഴിഞ്ഞു അയാൾ വാതിൽ തുറന്നു വന്നപ്പോൾ കൃഷ്ണ ഒന്ന് ഭയപ്പെട്ടു. അയാൾ കതക് കുറ്റിയിട്ട് നേരെ നടന്നു തന്റെ അടുത്തേക്ക്
💬 Comments
View all comments