Chapter Title : റോക്കി 6 [സാത്യകി] [Climax]
വന്നു. കൃഷ്ണ കസേരയിൽ നിന്ന് എഴുന്നേറ്റു.
'ഏൻ അമ്മാ പൊയ് സൊന്നത്. അവനുക്കും ഉനക്കും എന്ത ബന്ധമേ ഇല്ലെന്ന് സൊല്ലീട്ട് അവൻ ഇപ്പൊ അവനുക്ക് റൊമ്പ വേണ്ടിയ ഒരു വിഷയത്തെ ഉനക്കാക എങ്കിട്ടെ കൊടുക്കിറേ..'
അയാൾ പറഞ്ഞു
കൃഷ്ണയ്ക്ക് മുഴുവൻ ആയും ഒന്നും മനസിലായില്ല. അർജുന്റെ അടുത്ത് നിന്ന് ഇവർക്കെന്തോ വേണമായിരുന്നു. പണം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അവൾക്കറിയില്ല. പക്ഷെ അതെന്ത് തന്നെ ആണേലും അവനത് തനിക്ക് വേണ്ടി നൽകാൻ തയ്യാറായി.
പക്ഷെ അപ്പോളും ആശ്വസിക്കാൻ ആയിട്ടില്ലായിരുന്നു. അയാൾ തന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിൽക്കുന്നത് പോലെ കൃഷ്ണയ്ക്ക് തോന്നി. അവൾ പിന്നെയും പിന്നിലോട്ട് നീങ്ങി. അതിനൊപ്പം അയാളും.. കൃഷ്ണ പിന്നിലേക്ക് പേടിച്ചു നീങ്ങിയപ്പോൾ പിന്നിൽ ആരോ തൊട്ടത് അവൾ അറിഞ്ഞു. പെട്ടന്ന് അവളുടെ ഉള്ള് കിടുങ്ങി പോയി.. ഭിത്തിയിൽ പിൻ ഭാഗം മുട്ടിയത് ആയിരുന്നു. പേടി കൊണ്ട് കൃഷ്ണ നിലത്തേക്ക് ഇരുന്നു..
'ഏൻ ഭയപ്പെടുറേ..?
അയാൾ കസേര വലിച്ചു നീക്കി തന്റെ മുന്നിൽ ആയി ഇരുന്നു
'എന്നെ... എന്നെ ഒന്നും ചെയ്യരുത്..'
കൃഷ്ണ കൈകൾ കൂപ്പി അയാളോട് അപേക്ഷിച്ചു. അയാളുടെ നോട്ടത്തിലെ അർഥം അവൾക്ക് മനസിലായിരുന്നു.
'നാൻ എന്ന സെയ്യരുത്..? അപ്പടി ഒന്നും ഇല്ലേ..'
അയാൾ കൈ നീട്ടി അവളുടെ കവിളിൽ തൊട്ടു. പേടി കൊണ്ട് കൃഷ്ണയ്ക്ക് അത് തടയാൻ പോലും പറ്റുന്നില്ല
'എന്നെ.. എന്നെ തിരിച്ചു കൊണ്ട് വിട്.. അവൻ നിങ്ങൾ ചോദിച്ചത് തന്നില്ലേ...?
കൃഷ്ണ കരച്ചിലിന്റെ വക്കോളം എത്തി ചോദിച്ചു
'ആമ.. അവൻ ഒത്തുക്കിട്ടെ.. ഉന്നെ എന്ത കൊളപ്പവും ഇല്ലാമെ തിരുപ്പി കൊടുക്കിറേ..'
അയാൾ ഒരു അശ്ലീല ചിരിയോടെ പറഞ്ഞു
'ആനാൽ, ഇപ്പുടി കൊഞ്ചം ടച്ച് കിച്ച് പണ്ണാ എന്ന ആകുത്.. ഒന്നുമേ ആകാത്.. യാര്ക്കുമെ തെരിയ പോകുരുത് ഇല്ലേ...'
'പ്ലീസ്.. പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.. ഞാൻ എന്ത് വേണേൽ തരാം.. എന്റെ അച്ഛന്റെ അടുത്ത് ഒരുപാട് കാശ് ഉണ്ട്.. എത്ര വേണേൽ തരാം. എന്നെ ഒന്നും ചെയ്യരുത്..'
കൃഷ്ണ കരഞ്ഞു കൊണ്ട് പറഞ്ഞു
'ശ്.. ശ്.. സത്തം
💬 Comments
View all comments