Chapter Title : റോക്കി 6 [സാത്യകി] [Climax]
അയാളെ തറപ്പിച്ചു ഒന്ന് നോക്കി. ദേവരാജൻ അയച്ചതാണ് ഇവനേ. താൻ ഇവളെ എന്തെങ്കിലും ചെയ്യുമെന്ന് അയാൾക്ക് പേടി കാണും. നല്ലൊരു സ്നാക്സ് ആണ് മിസ്സ് ആയത്. ഒന്ന് തിരിഞ്ഞു കൃഷ്ണയേ പാളി നോക്കിയിട്ട് സെൽവം പുറത്തേക്ക് പോയി...
അയാൾ പുറത്തേക്ക് പോയപ്പോ താടിക്കാരൻ അടുത്തേക്ക് വന്നു. കൃഷ്ണയ്ക്ക് പിന്നെയും പേടിയായി. പക്ഷെ തമിഴനോട് തോന്നിയ അത്രയും പേടി തോന്നിയില്ല. ഇയാളുടെ നോട്ടത്തിൽ പേടിക്കാൻ മാത്രം ഒന്നുമില്ല.. അയാൾ കതക് തുറന്നിട്ടിട്ടാണ് അടുത്തേക്ക് വന്നതും
'നീ എന്തെങ്കിലും കഴിച്ചോ...?
അയാൾ ചോദിച്ചു
'ഇല്ല...'
അവൾ മറുപടി പറഞ്ഞു
'എന്താ വേണ്ടത്..?
അയാൾ പിന്നെയും ചോദിച്ചു
'ഒന്നും വേണ്ട...'
കൃഷ്ണ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
'വിശപ്പില്ലേ...?
'ഇല്ല..'
അവൾ പറഞ്ഞു
'എന്നാൽ വെള്ളം കുടിക്ക്..'
അയാൾ കയ്യിലിരുന്ന ബോട്ടിൽ അവൾക്ക് നേരെ നീട്ടി
'വേണ്ട..'
'കുടിക്കാൻ...'
അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോ കൃഷ്ണ പേടിച്ചു കുപ്പി വാങ്ങി വെള്ളം കുടിച്ചു. അവളാകെ വിയർത്തു കുളിച്ചു നിൽക്കുന്ന കൊണ്ട് ദാഹം കാണുമെന്നു മുരുകൻ ഊഹിച്ചായിരുന്നു.. അയാൾ അവിടെ കണ്ട കസേരയിൽ ഇരുന്നു. കൃഷ്ണ അയാളെ നോക്കി പേടിച്ചു ഭിത്തിയോട് ചേർന്നു നിന്നു
'അയാൾ നിന്നോട് എന്തേലും മോശമായി പെരുമാറിയോ...?
മുരുകൻ ചോദിച്ചു
'മ്മ്..'
കൃഷ്ണ തല കുനുക്കി
'എന്താ ചെയ്തേ...?
അയാൾ ചോദിച്ചു
'എന്നോട്.. എന്നോട്.. ഡ്രസ്സ്.. അഴിക്കാൻ പറഞ്ഞു...'
അതോർത്തപ്പോൾ കൃഷ്ണയ്ക്ക് പിന്നെയും കരച്ചിൽ വന്നു
'എന്നിട്ട് നീ അത് കേട്ടോ...?
'ഇല്ല..'
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
'അപ്പോൾ നിനക്ക് ധൈര്യം ഉണ്ടല്ലോ.. ഇനി കരയല്ല്.. കണ്ണ് തുടയ്ക്ക്..'
അയാൾ പറഞ്ഞു. കൃഷ്ണ കണ്ണ് തുടച്ചു
'നീ പേടിക്കുവൊന്നും വേണ്ട. നിന്നെ ഇപ്പൊ തിരിച്ചു കൊണ്ടാക്കും.. കരച്ചിൽ നിർത്തി മുഖം ഒക്കെ കഴുകി മിടുക്കി ആയി ഇരിക്ക്..'
അയാൾ എഴുന്നേറ്റു. അവളെ ഒന്നു നോക്കി അവൾക്ക് വേറെ കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അയാൾ പുറത്തേക്ക് പോയി.
ഗുണ്ടകളുടെ കൂട്ടത്തിൽ ഉള്ള ആളാണെലും ഇയാൾ തന്നെ ഉപദ്രവിക്കില്ല എന്ന് കൃഷ്ണയ്ക്ക് തോന്നി. പക്ഷെ അയാൾ പുറത്തേക്ക് പോയപ്പോ
💬 Comments
View all comments