0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 76728

കൃഷ്ണയ്ക്ക് പിന്നെയും പേടിയായി. മറ്റേ ആൾ ഇനിയും വന്നാലോ.. അത് മനസിലാക്കി ആകണം കതകിന് അടുത്തെത്തി തിരിഞ്ഞു നിന്നിട്ട് താടിക്കാരൻ പറഞ്ഞു
'ഞാൻ പുറത്തുണ്ട്.. എന്തേലും ആവശ്യം ഉണ്ടേൽ കതകിൽ തട്ടിയാൽ മതി..'
അത് പറഞ്ഞിട്ട് അയാൾ കതകടച്ചു

ഒരു ചെറിയ ആശ്വാസത്തോടെ കൃഷ്ണ കസേരയിൽ വന്നു ഇരുന്നു. അല്പം നേരം കഴിഞ്ഞാൽ തന്നെ കൊണ്ട് വിടാമെന്ന് ആണ് ഇയാൾ പറഞ്ഞത്. വെറുതെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആവില്ല. എന്തിനാണ് തന്നെ പിടിച്ചു കൊണ്ട് വന്നതെന്ന് സത്യത്തിൽ കൃഷ്ണയ്ക്ക് അറിയില്ല. ഇയാളോട് ചോദിച്ചാലോ...? വേണ്ട ചിലപ്പോ ഇഷ്ടം ആകില്ല. എന്താണേലും അല്പം നേരം കൂടി എങ്ങനെ എങ്കിലും ഇവിടെ പിടിച്ചു നിൽക്കണം.. അതിന് തനിക്ക് കഴിയും എന്ന് അവൾക്ക് തോന്നി. ഇപ്പൊ എന്തോ ചെറിയൊരു ധൈര്യം അവൾക്ക് കിട്ടി എവിടുന്നോ.. എത്രയും വേഗം ഇവിടുന്ന് രക്ഷപെടാൻ വെമ്പി കൃഷ്ണ ആ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു

അവളെ എങ്ങനെയും പെട്ടന്ന് തിരിച്ചു കൊണ്ട് വരിക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആറു മണി ആകാൻ ഇനിയും മിനിട്ടുകൾ ഉണ്ട്.. മഹാൻ ചില കാര്യങ്ങൾ ഒക്കെ അറേഞ്ച് ചെയ്യുന്നത് ഞാൻ കണ്ടു. കൃഷ്ണയേ തിരിച്ചു കിട്ടി കൊറിയർ കൈ മാറിയാൽ ഈ പ്രശ്നം തീരില്ല എന്ന് എനിക്ക് അറിയാം. ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് കണ്ട് പിടിക്കണം. അല്ലേൽ അത് എനിക്കും എനിക്ക് ചുറ്റും ഉള്ളവർക്കും അപകടം ആണ്..

ഫോണിൽ കുറച്ചു വിളികൾ കഴിഞ്ഞു മഹാൻ പതിയെ എന്റെ അടുത്തേക്ക് വന്നു.
'നീ ആ കൊറിയർ പൊട്ടിക്ക്. അതിൽ എന്താണ് ഉള്ളതെന്ന് അറിയണം..'

'പക്ഷെ അത് പൊട്ടിച്ചാൽ അവൾക്ക് എന്തേലും കുഴപ്പം...?
ഞാൻ മഹാനോട് ചോദിച്ചു

'അവൾക്ക് ഒരു കുഴപ്പവും വരില്ല. കൊറിയർ കൊടുക്കണം എന്നേ അവർ പറഞ്ഞിട്ടുള്ളു.. നമുക്ക് അതിനുള്ളിൽ എന്താണെന്ന് അറിയണം..'
മഹാൻ പറഞ്ഞു. ഞങ്ങളുടെ അടുത്തല്ല നിന്നത് എങ്കിലും ലച്ചുവിന് ഞങ്ങൾ സംസാരിച്ചത് മനസിലായി

'അർജുൻ.. ഇത് കൊടുത്തു എന്റെ അനിയത്തിയെ കൊണ്ട് താ തിരിച്ചു..'
ലച്ചു എന്റെ അടുത്തേക്ക് വന്നു പറഞ്ഞു

'അവർ ആറു മണിക്ക് വിളിക്കാം എന്ന്

💬 Comments

View all comments