Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞല്ലേ വച്ചത്.. ഇപ്പൊ വിളിക്കും..'
ഞാൻ പറഞ്ഞു
'നീ വിളിക്ക്.. വെറുതെ എന്തിനാ സമയം കളയുന്നെ..?
'വിളിച്ചു. ഫോൺ ഓഫ് ആണ്..'
ഞാൻ പറഞ്ഞു
'നീ അത് ഓപ്പൺ ചെയ്യ്..'
മഹാൻ വീണ്ടും പറഞ്ഞു
'ഞാൻ സമ്മതിക്കില്ല..'
ലച്ചു എന്റെ കയ്യിൽ ഇരുന്ന കവറിൽ പിടിച്ചു കൊണ്ട് പറഞ്ഞു
'മഹാനെ അത് റിസ്ക് ആണ്..'
ഞാൻ പറഞ്ഞു
'അവൾക്ക് ഒന്നും സംഭവിക്കില്ല.. ഇത് നീ അവർക്ക് കൈമാറി കഴിഞ്ഞാൽ പിന്നെ നിന്റെ ചേട്ടന് എന്താ സംഭവിച്ചത് എന്ന് നിനക്ക് ഒരിക്കലും അറിയാൻ കഴിയില്ല..'
മഹാൻ അത് പറഞ്ഞു എന്റെ കയ്യിലിരുന്ന കൊറിയറിൽ പിടിച്ചു. ഇപ്പൊ ഞങ്ങൾ മൂന്നു പേരും അതിൽ പിടിച്ചിട്ടുണ്ട്. മഹാന് അത് പൊട്ടിച്ചു അതിൽ എന്താണ് ഉള്ളതെന്ന് അറിയണം.. ലച്ചുവിന് അത് പൊട്ടിക്കാതെ അവളുടെ അനിയത്തിയെ രക്ഷിക്കണം. എനിക്ക്.. എനിക്ക്...?
എനിക്ക് എന്താണ് വേണ്ടത്..? കൃഷ്ണയേ രക്ഷിക്കണം.. അത് തീർച്ചയായും വേണ്ട കാര്യമാണ്. പക്ഷെ എന്റെ ചേട്ടന്റെ മരണത്തിന് പിന്നിൽ ആരാണെന്ന് എനിക്ക് അറിയണ്ടേ..? അത് എന്നന്നേക്കും ആയി വിട്ടു കൊടുക്കാൻ എനിക്ക് കഴിയുമോ.. ഞാനാകെ അവതാളത്തിൽ ആയി.. കൊറിയർ പൊട്ടിച്ചിട്ട് തിരിച്ചു ഒട്ടിച്ചാലും കൃഷ്ണയേ സേഫ് ആയി തിരിച്ചു കിട്ടിയേക്കും. അതൊരു റിസ്ക് ആണ്. എങ്കിലും പരീക്ഷിക്കാവുന്നതാണ്. ആ റിസ്ക് എടുത്താൽ അനിയുടെ മരണത്തിനു പിന്നിൽ ആരൊക്കെ എന്നറിയുകയും ചെയ്യാം കൃഷ്ണയേ തിരിച്ചു കിട്ടുകയും ചെയ്യും. പക്ഷെ പൊട്ടിച്ചത് അവർ അംഗീകരിച്ചില്ല എങ്കിൽ അവൾക്ക് എന്തെങ്കിലും അപകടം പറ്റാൻ സാധ്യത ഉണ്ട്.. കൊറിയർ പൊട്ടിക്കരുത് എന്നൊരു ഡിമാൻഡ് അവർ വച്ചിരുന്നില്ല. എന്റെ തല ആകെ പെരുത്തു.. എന്റെ ഉള്ളിൽ ഇപ്പൊ പോക്കൊണ്ടിരുന്ന ചിന്തകൾ ഒക്കെ ലച്ചുവിന് ഊഹിക്കാമായിരുന്നു. എന്റെ മനസ്സ് ചാഞ്ചടുന്നത് കണ്ട് ലച്ചു തളർന്നു..
'അർജുൻ പ്ലീസ്.. റിസ്ക് എടുക്കല്ലേ.. അവൾക്ക് എന്തേലും പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..'
ലച്ചുവിന്റെ തൊണ്ട ഇടറി
' അവൾക്ക് ഒന്നും പറ്റില്ല. ഞാൻ ഉറപ്പ് തരാം..'
മഹാൻ ലച്ചുവിനോട് പറഞ്ഞു. അവൾക്ക് പക്ഷെ അത് വിശ്വാസം ആയില്ല. അവൾക്ക് വിശ്വാസം എന്നെയാണ്.. എനിക്ക് അവരോട് രണ്ടിനോടും
💬 Comments
View all comments