Chapter Title : റോക്കി 6 [സാത്യകി] [Climax]
കവർ ഞാൻ വാങ്ങി. അവൾ വരാൻ നിർബന്ധം പിടിച്ചെങ്കിലും ഞാൻ അത് സമ്മതിച്ചില്ല. ഞാൻ അവളെ ഇഷാനിയുടെ കൂടെ വീട്ടിൽ നിർത്തി. അവരെ ഒറ്റയ്ക്ക് ആക്കാൻ പേടി ഉള്ളത് കൊണ്ട് ഞങ്ങളുടെ ആളുകൾ കുറച്ചു പേരെ അവിടെ നിർത്തി ബാക്കി ഞങ്ങൾ എല്ലാം രണ്ട് വണ്ടിയിലായി അവിടേക്ക് വിട്ടു.
സന്ധ്യ ആയപ്പോൾ അവിടമാകെ വിജനമായിരുന്നു.. ഇടയ്ക്ക് ഏതേലും വണ്ടികൾ കടന്നു പോകുന്നത് അല്ലാതെ വേറെ ഒച്ചയനക്കങ്ങൾ ഒന്നുമില്ല. ഓരോ വണ്ടി പോകുമ്പോളും ഞങ്ങൾ അതാണോ അവരെന്ന് നോക്കും... ഞങ്ങൾ അവിടെ നിന്ന് ഒരു പത്തു മിനിറ്റ് ആയപ്പോളേക്കും അവർ വന്നു. ഒരു നൂറ് മീറ്റർ ദൂരത്തായി അവർ വണ്ടി ഇട്ടു.. വണ്ടിയിലേക്ക് നോക്കിയിട്ട് കൃഷ്ണ അതിൽ ഉണ്ടോന്ന് അറിയാൻ കഴിയുന്നില്ല.. ഞങ്ങൾ എല്ലാം പുറത്തിറങ്ങി.. അവരുടെ വണ്ടിയിൽ നിന്ന് അവരും
അപ്പോൾ ഞാൻ കൃഷ്ണയെ കണ്ടു. എന്നേ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവളാകെ വാടിയത് പോലെ ഉണ്ടായിരുന്നു. ഞാൻ കാരണം ആണ് അവൾ അങ്ങനെ ഒരു ചുറ്റുപാടിൽ പെട്ടത് എന്നോർത്തപ്പോൾ എനിക്ക് വിഷമം വന്നു.. അവരുടെ കൂട്ടത്തിൽ അന്ന് ഞാൻ തല്ലി ഓടിച്ച തമിഴൻ തായോളിയെ ഞാൻ കണ്ടു. നിനക്ക് ഞാൻ വച്ചിട്ടുണ്ട് തായോളി എന്ന് ഞാൻ മനസ്സിൽ കനത്തിൽ തന്നെ പറഞ്ഞു. അവരിൽ നിന്നൊരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ മുന്നിൽ വന്നു കൊറിയറിനായി അയാൾ കൈ നീട്ടി
'ആദ്യം അവളെ വിട്.. എന്നിട്ട് ഇത് തരാം..'
ഞാൻ പറഞ്ഞു
അയാൾ പറ്റില്ല എന്ന മട്ടിൽ തലയാട്ടി
'അത് കൊടുത്തേക്ക്..'
മഹാൻ പറഞ്ഞു.
'അവളെ തരാതെ അവന്മാർ ഇവിടുന്നു പോകില്ല എന്തായാലും..'
മഹാന്റെ ഉറപ്പിൽ മനസില്ലാ മനസോടെ ഞാൻ ആ കവർ അയാൾക്ക് കൊടുത്തു. അയാൾ അത് വാങ്ങി പൊട്ടിച്ചു എന്റെ മുന്നിൽ വച്ചു തന്നെ പരിശോധിച്ചു. എന്തൊക്കെയോ പേപ്പർ, കുറച്ചു ഫോട്ടോസ്, പെൻഡ്രൈവ്.. ഒന്നും എനിക്ക് അങ്ങോട്ട് വ്യക്തമായില്ല.. അവര് ഉദ്ദേശിച്ചത് തന്നെ ആണ് കയ്യിൽ ഉള്ളതെന്ന് ബോധ്യപ്പെട്ടപ്പോൾ അയാൾ തിരിച്ചു അവരുടെ അടുത്തേക്ക് നടന്നു. അയാൾ കൈ കൊണ്ട് ഓക്കേ എന്ന് കാണിച്ചപ്പോൾ
💬 Comments
View all comments