0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 77270

കൃഷ്ണയോട് അവർ നടന്നോളാൻ പറഞ്ഞു.

കൃഷ്ണ അവളുടെ അടുത്ത് നിൽക്കുന്ന ആളെ നോക്കി. ആ താടിക്കാരൻ തല കുനുക്കി പൊക്കോളാൻ പറഞ്ഞപ്പോ അവൾ പതിയെ നടന്നു. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്.. അയാളെ ഞാൻ മുന്നേ കണ്ടിട്ടുണ്ട്. ആ താടിക്കാരനെ.. പക്ഷെ എവിടെ വച്ചു..? ഉറപ്പായും എനിക്ക് അറിയുന്ന ആരോ ആണ് അയാൾ. ഓർമ്മകൾ അന്നേരം എന്നേ തുണച്ചില്ല..

'മീണ്ടും പാക്കലാം..'
കൃഷ്ണ മുന്നോട്ടു നടന്നു തുടങ്ങിയപ്പോൾ ഒരു ഊമ്പിയ ചിരിയോടെ തമിഴൻ പറഞ്ഞു. ഞങ്ങളെ കണ്ട ആശ്വാസത്തിൽ നടന്ന കൃഷ്ണ പെട്ടന്ന് ഒന്ന് ഞെട്ടി നിന്ന് പോയി.. അയാളുടെ വൃത്തികെട്ട ചിരി പുറം തിരിഞ്ഞു നിന്നാണേലും കാണാതെ തന്നെ അവളിൽ അറപ്പ് ഉണ്ടാക്കി.. തിരിഞ്ഞു നോക്കാതെ കൃഷ്ണ ഞങ്ങളുടെ അടുത്തേക്ക് നടന്നു. അല്ല ഓടുകയായിരുന്നു അവൾ. ഓടി എന്റെ മേലേക്ക് വീഴുകയായിരുന്നു. ഞാൻ എന്റെ കൈകളിൽ അവളെ താങ്ങി.. എന്നേ കെട്ടിപിടിച്ചു അവൾ കരയാൻ തുടങ്ങി.. ഞാൻ പോട്ടെ പോട്ടെ എന്ന് അവളെ ആശ്വസിപ്പിച്ചു.. അവളെ ഇനിയും ഇത് പോലൊരു അന്തരീക്ഷത്തിൽ നിർത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഞാൻ അവളുമായി കാറിൽ കയറി.. അവൾ അപ്പോളും കരച്ചിൽ നിർത്തിയില്ല.. വിങ്ങി പൊട്ടി കരയുകയാണ്..

'കരയാതെ.. കരയാതെ.. ഞാൻ വന്നില്ലേ..? ഇനി കുഴപ്പം ഒന്നുമില്ല...'
ഞാൻ അവളുടെ കണ്ണ് തുടച്ചു..
'നിന്നെ അവര് ഉപദ്രവിച്ചോ...?
എനിക്ക് അത് അറിയണമായിരുന്നു. അപ്പോൾ അവളോട് ചോദിക്കുന്നത് ഉചിതം ആണോന്ന് ഞാൻ ആലോചിച്ചില്ല..
കരച്ചിൽ ഒരു വിധം അടക്കി കൃഷ്ണ മെല്ലെ തലയാട്ടി.. എന്നിട്ട് അവൾ കൈ കാറിന്റെ ചില്ലിലൂടെ ആ തമിഴന്റെ നേർക്ക് നീട്ടി.. ഞങ്ങൾ പോകാനായി തുടങ്ങുകയായിരുന്നു. അപ്പോളാണ് ഞാൻ പെട്ടന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി ഇറങ്ങിയത്

അവന്മാർ പോകാതെ കാറിൽ കയറി കവറിൽ ഇരുന്നത് ഒന്ന് കൂടി പരിശോധിക്കുകയായിരുന്നു. ഞാൻ അവരിലേക്ക് നടന്നു അടുക്കുന്നത് കണ്ട് അവന്മാരും കാറിന് വെളിയിൽ ഇറങ്ങി.

'എന്താ സാറെ..? ഇന്നും കുളന്തയ് ഏതാവത് മിസ്സ്‌ ആചാ..? അനാ എങ്ക കിട്ടെ അവ താൻ ഇരുന്തത്..'
അയാൾ എന്റെ നേരെ നടന്നു വന്നു എന്നേ

💬 Comments

View all comments