Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞോ..?
ഞാൻ ചോദിച്ചു
'ഇല്ല. ഒന്നും മിണ്ടുന്നില്ല..'
'അവൾ ഓക്കേ ആയിക്കോളും..'
ഞാൻ പറഞ്ഞു
'നിന്റെ കൈ ചോര ഉണ്ടല്ലോ..?
ഇഷാനി പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു
'അയ്യോ ഇതെന്ത് പറ്റിയതാ.. ഞാൻ ചോദിക്കാൻ വിട്ടു പോയി..'
'അത് നിന്നെ കാണാഞ്ഞപ്പോ ഞാൻ ദേഷ്യത്തിൽ ഭിത്തിയിൽ ഇടിച്ചതാ...'
കയ്യിലെ മുറിവിന്റെ ബാക്കി ഞാൻ പറഞ്ഞില്ല
'ഇനി അങ്ങനെ വല്ലോം കാണിച്ചാൽ നിന്നെ കൊല്ലും ഞാൻ.. വന്നേ മരുന്ന് വയ്ക്കാം..'
ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധം പിടിച്ചു എന്റെ കയ്യിൽ മരുന്ന് വച്ചു. അവൾക്ക് ആക്‌സിഡന്റ് ആയ സമയത്തു ഉണ്ടായിരുന്ന പഞ്ഞിയും മരുന്നുമൊക്കെ ഇവിടെ ഉണ്ടായിരുന്നു..
'ഈ കൈ അല്ലേ പണ്ട് നിന്റെ ബോൾ പിടിച്ചപ്പോ മടിഞ്ഞത്..?
ഇഷാനി എന്റെ കൈ മരുന്ന് വച്ചു ഒരു വലിയ കെട്ട് പോലെ ആക്കിയിരുന്നു
'അതേ..'
ഞാൻ പറഞ്ഞു
'ഞാൻ കാരണം പിന്നേം കൈ വേദനിച്ചു അല്ലേ..?
അവൾ സങ്കടത്തോടെ എന്റെ കൈയിൽ ഒരുമ്മ തന്നു
'നീ അവരെ ഒന്നു ശ്രദ്ധിക്കണം.. ഞാൻ ഒരിടം വരെ പോയിട്ട് വരാം..'
ഞാൻ അവളോട് തഞ്ചത്തിൽ കാര്യം പറഞ്ഞു
'ഇന്നിനി എങ്ങോട്ടും പോകണ്ട..'
അവൾ പറഞ്ഞു
'അത്യാവശ്യം ആണ്.. അതാണ്..'
'എന്ത് അത്യാവശ്യം ആണേലും ഇപ്പൊ അവർ ഇവിടെ തന്നെ ഉള്ളപ്പോൾ നീ ഇവിടെ വിട്ടു പോകണ്ട..'
ഇഷാനി കട്ടായം പറഞ്ഞു
'ഞങ്ങടെ ആളുകൾ പുറത്തുണ്ട്.. നീ പേടിക്കണ്ട..'
ഞാൻ പറഞ്ഞു
'അത് കൊണ്ടല്ല ഞാൻ പറഞ്ഞത്.. നീ പോവണ്ട.. അത്ര തന്നെ.. എന്തേലും ഉണ്ടേൽ അവരെ പറഞ്ഞു വിട്..'
'അവർ പോയാൽ ശരിയാവില്ല.. ഞാൻ തന്നെ പോകണം..'
ഞാൻ പറഞ്ഞു
'ഞാൻ വിട്ടിട്ട് വേണ്ടേ നീ പോകാൻ..'
അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു
' ഇഷാനി.. നീ മുന്നേ എന്നോട് ഒരു കാര്യം പറഞ്ഞു. കൃഷ്ണയുടെ കാര്യമാണ് ഇമ്പോർട്ടന്റ്, എന്റെ ചേട്ടനെ ഇനി രക്ഷിക്കാൻ കഴിയില്ല എന്ന്.. നീ പറഞ്ഞത് ഞാൻ അപ്പോൾ കേട്ടു. എന്റെ ചേട്ടന്റെ മരണത്തിന് ഉത്തരവാദി ആരെന്ന് അറിയാൻ ഉള്ള ഒരു ചാൻസ് ഞാൻ
💬 Comments
View all comments