Chapter Title : റോക്കി 6 [സാത്യകി] [Climax]
കൃഷ്ണ പെട്ടന്ന് തന്നെ മയങ്ങി.. വീടിന് മുന്നിൽ എത്തിയപ്പോൾ ലച്ചുവും ഇഷാനിയും അപ്പോളും വാതിൽക്കൽ രണ്ട് സൈഡിൽ മാറി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ കൃഷ്ണയേ പതിയെ തട്ടി വിളിച്ചു. അവൾ കണ്ണ് തിരുമ്മി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ലച്ചു അവളുടെ അടുത്തേക്ക് ഓടി വരുന്നത് ആണ്.. കൃഷ്ണയുടെ മുന്നിൽ കരഞ്ഞു അവളെ ഇമോഷണൽ ആക്കല്ലെന്ന് ഞാൻ ലച്ചുവിനോട് മയത്തിൽ പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. രണ്ട് സഹോദരിമാരും കെട്ടിപിടിച്ചു കരഞ്ഞു..
ഞാൻ ഒരുവിധം അവളെ ആശ്വസിപ്പിച്ചു അകത്തേക്ക് കൊണ്ട് പോയി. ഇപ്പോളത്തെ അവസ്‌ഥയിൽ അവളെ നേരെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിലും നല്ലത് കുറച്ചു നേരം അവൾ സ്വസ്ഥമായി എവിടെ എങ്കിലും ഒന്നു വിശ്രമിച്ചിട്ട് കൊണ്ട് വിടാമെന്ന് ഞാൻ പറഞ്ഞു. കൃഷ്ണ ആകെ തളർന്നത് കൊണ്ട് ഇഷാനി അവളെ ഒന്നു ഫ്രഷ് ആക്കാൻ ബാത്‌റൂമിലേക്ക് കൊണ്ട് പോയി. കൃഷ്ണ മൊത്തത്തിൽ നിലതെറ്റി നിൽക്കുന്നത് കൊണ്ട് ഇഷാനിയും ലച്ചുവും ഒരുമിച്ചാണ് അവളെ ഷവറിൽ നിർത്തിയതും തോർത്തിയതും എല്ലാം.. ഇഷാനി ആയിരുന്നു സത്യത്തിൽ എല്ലാം ചെയ്തത് എന്ന് പറയാം. ലച്ചുവും ആകെ ഇമോഷണൽ ആയി കടിച്ചു പിടിച്ചു നിക്കുവായിരുന്നു. ഫ്രഷ് ആയി കഴിഞ്ഞു കൃഷ്ണയ്ക്ക് ഇഷാനി അവളുടെ ഒരു ഡ്രസ്സ് കൊടുത്തു. ഇഷാനിയുടെ ഡ്രസ്സ് അവൾക്ക് പാകം ആയിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് മയങ്ങാൻ അവർ അവളെ മുറിയിൽ കൊണ്ട് കിടത്തി. ലച്ചു അപ്പോളും അവളുടെ അടുത്ത് തന്നെ നിന്നു..
ഞാൻ പുറത്ത് നിന്ന് അത്യാവശ്യം ആയി ഒരു കോൾ ചെയ്യുക ആയിരുന്നു. മഹാൻ മറ്റെന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പെട്ടന്ന് തന്നെ പോയി. ഈ അവസരത്തിൽ ഇതിലും എന്ത് അത്യാവശ്യം ആണെന്ന് ഞാൻ ആലോചിച്ചു. ഇതിന്റെ പുറകെ തന്നെ ആണ് മഹാൻ. അവരെ കണ്ട് പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരിക്കും.. ഞാനും അതിന് എന്റേതായ വഴി നോക്കാൻ തുടങ്ങി. അപ്പോളാണ് ഇഷാനി എന്റെ അരികിലേക്ക് വരുന്നത്..
'അവൾ..?
കോൾ കട്ടാക്കി ഞാൻ ചോദിച്ചു
'ഉറങ്ങി.. പാവം നല്ലത് പോലെ പേടിച്ചു..'
ഇഷാനി പറഞ്ഞു
'എന്തെങ്കിലും അവൾ
💬 Comments
View all comments