Chapter Title : റോക്കി 6 [സാത്യകി] [Climax]
രണ്ട് കൈ കൊണ്ടും പൈൽ കുത്തുന്ന പോലെ അവന്റെ മുഖത്തിന് ഞാൻ കുത്തി. അവൻ കൈ കൊണ്ട് എന്റെ തള്ളി മാറ്റാനും തിരിച്ചു തല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഇടിയുടെ പവറിൽ അവന്റെ എതിർപ്പിന്റെ ശക്തി കുറഞ്ഞു വന്നു.. പതിയെ പതിയെ കൈകൾ ഉയരുന്നത് നിന്നു.. ഇടിച്ചു ഇടിച്ചു അവന്റെ മുഖം പപ്പടം പോലെ ഞാൻ പൊടിച്ചു.. ഓരോ ഇടിയിലും അവന്റെ മുഖം കൂടുതൽ ചളം ആകുന്നതു ഞാൻ കണ്ടു.. പക്ഷെ എനിക്ക് അരിശം തീർന്നില്ല.. എന്റെ കൊച്ചിനോട് കഴപ്പ് കാണിച്ചവനെ ഞാൻ അറഞ്ചം പുറഞ്ചം ഇടിച്ചു.. അവസാനം ചെറിയൊരു അനക്കം മാത്രം അവനിൽ ബാക്കിയായി.. ഇടിക്കുമ്പോ ചോര തെറിക്കാനും തുടങ്ങി... ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞ കൈ അവനെ ഇടിച്ചു കൂടുതൽ വേദനിച്ചു.. പക്ഷെ ഞാൻ നിർത്തിയില്ല.. ഒടുവിൽ ആ താടിക്കാരൻ പതിയെ എന്റെ അടുത്ത് വന്നു നിർത്താൻ പറയുന്നത് വരെ ഭ്രാന്ത് പിടിച്ചത് പോലെ ഞാൻ ഇടിച്ചു
' മതി... അവൻ ചത്ത് പോകും..'
അയാൾ പറഞ്ഞു. അയാളെ ഒന്നു നോക്കിയിട്ട് പിന്നെയും ഇടിക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു
'അവൻ ആ കൊച്ചിനെ പേടിപ്പിച്ചതെ ഉള്ളു... ദേഹത്തു തൊട്ടില്ല.. ഇനി മതിയാക്ക്..'
താടിക്കാരൻ പറഞ്ഞു.
ഇടി നിർത്തി ഞാൻ തമിഴന്റെ മുഖം ഒന്നു കൂടി നോക്കി. മുഖം ഉണ്ടെന്ന് അറിയാൻ പറ്റാത്ത പോലെ ഇടിച്ചു കുളമാക്കിയിട്ട് ഉണ്ട് ഞാൻ.. ഞാൻ മെല്ലെ എഴുന്നേറ്റ്.. അവരുടെ ആളുകൾ അവനെ എടുത്തു വണ്ടിയിലേക്ക് കയറ്റി. അവന് ജീവൻ ഉണ്ടോന്ന് എനിക്ക് സംശയം തോന്നി. അപ്പോളേക്കും മഹാൻ എന്റെ അടുത്തേക്ക് വന്നു. മിനറൽ വാട്ടർ ഒരു കുപ്പി കൊണ്ട് ഞാൻ കയ്യിലെ ചോര കഴുകി കളഞ്ഞു. പിന്നെയും ചോര പൊടിഞ്ഞു വരുന്നുണ്ടായിരുന്നു.. അത് എന്റെ കയ്യിലെ തന്നെ ചോര ആയിരുന്നു
കൈ കഴുകി ഞാൻ കാറിലേക്ക് കയറി.. കൃഷ്ണ ഈ രംഗം ഒക്കെ കണ്ട് വല്ലാതെ പേടിച്ചിരുന്നു. ഞാൻ അടുത്തിരുന്നപ്പോൾ അവൾ എന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു.. വീട്ടിലേക്ക് പോകുന്ന വഴി കാറിൽ ആരും സംസാരിച്ചില്ല.. ക്ഷീണം കൊണ്ട് ആവണം
💬 Comments
View all comments