Chapter Title : റോക്കി 6 [സാത്യകി] [Climax]
അവിടുന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്നത് റിസ്ക് ആണ്. കൈ വിട്ടാൽ താഴെ വീണു കാൽ ഒടിയും.. ഞാൻ രണ്ടും കല്പ്പിച്ചു താഴേക്ക് ചാടി. എന്തോ ഭാഗ്യം കൊണ്ട് ബാൽക്കണിയിൽ തന്നെ ലാൻഡ് ചെയ്തു..
ഭാഗ്യം എനിക്ക് കുറച്ചു കൂടി അനുകൂലം ആയിരുന്നു. അവിടുത്തെ കതക് തുറന്നു കിടന്നിരുന്നു. ഉള്ളിലേക്ക് കടക്കാൻ വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഞാൻ കതക് പതിയെ തുറന്നു അകത്തേക്ക് കടന്നു. ഇരുട്ട് ആയത് കൊണ്ട് എത് മുറിയിൽ ആണ് അയാൾ ഉറങ്ങുന്നത് എന്ന് കറക്റ്റ് കണ്ട് പിടിക്കാൻ പാടാണ്. തനിയെ ആണ് താമസം എങ്കിലും വലിയ വീടാണ് ഇയാളുടേത്. ഞാൻ റൂം കണ്ട് പിടിക്കാൻ എവിടെയും തട്ടി വീഴാതെ സൂക്ഷിച്ചു ആ ഇരുട്ടിൽ നടന്നു. ഭിത്തിയിൽ കൈ വച്ചു വളരെ ശ്രദ്ധയോടെ ആണ് ഞാൻ നടന്നത്.. പെട്ടന്ന് കണ്ണഞ്ചിക്കുന്ന പ്രകാശം റൂമിൽ ആകെ പരന്നു. ആരോ പെട്ടന്ന് ലൈറ്റ് ഇട്ടതാണ്.. ഞാൻ ഞെട്ടി പോയി.. ആര് വന്നു ലൈറ്റ് ഇടാൻ. അതും ഇത്രയും പെട്ടന്ന് താൻ അറിയാതെ...
ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോ സ്വിച്ച് നടുത്തു ഒരാൾ എന്നേ തന്നെ നോക്കി നിൽക്കുന്നുണ്ട്. മുഖം മൂടി കള്ളനെ പോലെ വന്നിട്ടും അയാളുടെ മുഖത്ത് പരിഭ്രമം ഒന്നുമില്ല. ചുറ്റും നോക്കിയപ്പോ അയാൾ ഒറ്റയ്ക്കല്ല എന്ന് എനിക്ക് മനസിലായി. എനിക്ക് ചുറ്റുമായി അഞ്ചാറ് ആളുകൾ ഉണ്ട്.. എന്നേ കാത്തിരുന്നത് പോലെ ഉണ്ട് അവരുടെ നിൽപ്പ്. ഞാൻ ഇവിടെ അതിക്രമിച്ചു കടക്കുകയായിരുന്നില്ല സത്യത്തിൽ.. എന്നേ ക്ഷണിച്ചു വരുത്തിയത് ആണ്...
അവർ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ട് ആക്രമിക്കുന്നത് ആണോ ബുദ്ധി എന്ന് ഞാൻ ചിന്തിച്ചു. പെട്ടന്ന് പിന്നിലൂടെ ആരോ വരുന്ന അനക്കം ഞാൻ കേട്ടു. ദേവരാജൻ ആണ്.. പാതി ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്നു. ഈ ചെറ്റയാണ് എന്റെ കുടുംബം തകർത്തത് എന്ന് ഓർത്തപ്പോ എനിക്ക് അരിശം ഇരച്ചു കയറി. പക്ഷെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ തന്നെ എന്റെ തോളിൽ പിടി വീണു. കുതറി മാറാൻ കഴിയുന്നതിനു മുന്നേ തന്നെ അവർ എന്നേ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി.
💬 Comments
View all comments