Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞങ്ങൾക്ക് ഇല്ലാതെ ആയി.. അപ്പോളാണ് രഘു അറിയാതെ ഞാൻ ഇതടക്കം പല ബിസിനസും തുടങ്ങുന്നത്.. വീണ്ടും അധികാരവും പവറും ഇത് വഴി എനിക്ക് കിട്ടി..'
അയാൾ ഒന്നു ചുമച്ചിട്ട് പിന്നെയും തുടർന്നു
'ചില മനുഷ്യർ പ്രായം ആകുമ്പോൾ ഒതുങ്ങും.. നിന്റെ അച്ഛനെ പോലെ ഉള്ളവർ. ചിലർ പക്ഷെ പ്രായം ആകുമ്പോൾ ആയിരിക്കും മുരടാകുന്നത്.. ഞാൻ അങ്ങനെയാ. കാശിന് വേണ്ടി ഞാൻ എന്തും ചെയ്യില്ല. ഇപ്പൊ തന്നെ ഞാൻ ഒരുപാട് സമ്പാദിച്ചു. ഭാര്യയോ മക്കളോ ഇല്ലാത്ത എനിക്ക് കാശ് നഷ്ടം ആകുന്നത് ഒരു നഷ്ടം അല്ല.. പക്ഷെ അധികാരം.. ഞാൻ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം.. അത് തകരാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും...'
ഒരു പിശാചിനെ പോലെ അയാൾ പറഞ്ഞു
'ചേച്ചിയും കുഞ്ഞും എന്ത് തെറ്റ് ചെയ്തിട്ടാ...?
ഉള്ളിലെ നീറ്റൽ കൊണ്ട് ഞാൻ ചോദിച്ചു പോയി
'നീ വിശ്വസിക്കില്ല എന്നറിയാം.. എനിക്ക് ഇപ്പോളും അതോർത്തു വിഷമം ഉണ്ട്.. അങ്ങനെ ഒന്ന് സംഭവിക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നില്ല.. രാഖിയും.....'
അനാരയുടെ പേര് പെട്ടന്ന് മനസിൽ വരാതെ അയാൾ ആലോചനയിൽ ആണ്ടു
'അവരുടെ പേര് പോലും നീ ഉച്ചരിക്കരുത്..'
ഞാൻ അമർഷത്തോടെ പറഞ്ഞു
'അവരുടെ മരണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്റെ ചേട്ടന്റെ ഞാൻ പറഞ്ഞിട്ട് തന്നെ ആണ്. അവനോടൊപ്പം അവർ സാധാരണ ആ സമയത്തു ഉണ്ടാകാറില്ലായിരുന്നു. പക്ഷെ അന്ന് ഏതോ ഗ്രഹപിഴ. അല്ലാതെ എന്ത് പറയാൻ.. കൊല്ലാൻ കാശ് കൊടുത്തവൻ വണ്ടിയിൽ വേറെ ആളുണ്ട് എന്ന് എന്നോട് ഒന്ന് വിളിച്ചു പോലും പറഞ്ഞില്ല. അവസരം കിട്ടിയപ്പോ അവൻ വണ്ടി കൊണ്ട് ചാർത്തി..'
എന്റെ മുഖം കോപം കൊണ്ട് തുടുത്തിരുന്നു. എന്നിട്ടും എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിലേക്ക് പതിച്ചു. അയാൾ പിന്നെയും തുടർന്നു
'എന്തായാലും ഒരു കാര്യത്തിൽ നിനക്ക് ആശ്വസിക്കാം.. ഒരു കണക്ക് തീർത്തിട്ടാണ് നീ പോകുന്നത്.. ആ വണ്ടി ഓടിച്ച പാണ്ടിയെ ആണ് നീ ഇന്ന് ഇടിച്ചു ജീവച്ഛവം ആക്കിയത്..'
അവന്റെ മുഖം ഞാൻ പെട്ടന്ന് ഓർത്തു. ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ അവനെ അവിടിട്ട് കൊന്നേനെ. ദേഷ്യം
💬 Comments
View all comments