0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78495

കൊണ്ട് എന്റെ കൈകൾ വല്ലാതെ തരിച്ചു. പക്ഷെ അപ്പോളും പുറകിൽ നിന്ന തടിമാടന്മാരുടെ കൈ എന്റെ ചുമലിൽ ഉണ്ടായിരുന്നു.. അപ്പോളാണ് സൈഡിലെ ഡൈനിങ് ടേബിളിൽ ഒരു പാർസൽ ഇരിക്കുന്നത് ഞാൻ കണ്ടത്. അത് ഞാൻ ഇന്ന് കൈമാറിയ പാർസൽ ആണ്.. ഞാൻ അതിലേക്ക് നോക്കുന്നത് ദേവരാജൻ കണ്ടു

'അതിലിനി പ്രത്യേകിച്ച് ഒന്നുമില്ല നീ അറിയാൻ.. ഞാൻ പറഞ്ഞത് ഒക്കെ തന്നെ ആണ് അതിൽ ഉള്ളത്..'
ദേവരാജൻ പറഞ്ഞു
'ഇത് നിനക്ക് അയച്ച ഫെർണാണ്ടോ എന്റെ ഒരു പഴയ സുഹൃത്ത്‌ ആയിരുന്നു. പാർട്ട്‌ണെഴ്സ് എന്ന് തന്നെ പറയാം. മയക്ക്മരുന്നിൽ തുടങ്ങുന്ന കാലത്ത് തന്നെ ഞാനുമായി ചേർന്നു കച്ചവടം ചെയ്യുന്ന ആൾ. പക്ഷെ കുറച്ചു കഴിഞ്ഞു എനിക്ക് ഇതെല്ലാം തനിയെ ചെയ്യാൻ പറ്റുമെന്ന സ്‌ഥിതി ആയപ്പോ അയാളെ ഞാൻ ഒഴിവാക്കി. അയാളായി അയാളുടെ ബിസിനസ് എല്ലാം പൊളിച്ചു. പിന്നെ അര വട്ട് ആയി. വീണ്ടും ഒരുമിച്ച് ബിസിനസ് ചെയ്യണം എന്ന് പറഞ്ഞു പലവട്ടം എന്നേ കാണാൻ വന്നു. ഞാൻ ഒഴിവാക്കി വിട്ടു.. ആ ദേഷ്യം എന്നോട് ഉണ്ടായിരുന്നു..'
ദേവരാജൻ തുടർന്നു
'അങ്ങനെ ആണ് എങ്ങനെയോ നിന്നെ അവൻ കാണുന്നത്. നീ അവന്റെ കൂടെ ഡ്രഗ്സ് കച്ചവടം ചെയ്യുമെന്നൊക്കെ അയാൾ എങ്ങെനയോ കരുതി. മുഴുവട്ട്.. അവനാണ് എക്സൈസിന് എന്നേ ഒറ്റിയത്. അതെല്ലാം നിന്നെ വരുതിയിൽ ആക്കാനായിരുന്നു എന്നാണ് അവൻ പറഞ്ഞത്.. ഇന്ന് ഞാൻ അവനെ തീർക്കുന്നതിന് തൊട്ടു മുമ്പ്..'

ദേവരാജൻ അത് പറഞ്ഞപ്പോ ഒരു വില്ലൻ ചിരി ചിരിച്ചു
'എന്നേ ഒറ്റിയത് മുതൽ ഞാൻ അവനെ തപ്പുകയാണ്. ഇന്നാണ് ആളെ കയ്യിൽ കിട്ടിയത്. തീർക്കുന്നതിന് തൊട്ടു മുന്നേ ആണ് അവൻ ഭ്രാന്തനെ പോലെ നീ എന്നോട് പകരം ചോദിക്കുമെന്ന് പറഞ്ഞത്. അവനിൽ നിന്ന് തന്നെ ആണ് ഈ കൊറിയറിന്റെ കാര്യം ഞാൻ അറിഞ്ഞത്. അത് നീ അറിയുന്നതിലും പ്രധാനം പോലീസ് അറിയരുത് എന്നതായിരുന്നു. ജോർജ് സാർ ഒക്കെ നമ്മുടെ ചൊല്പടിക്ക് നിക്കുന്ന ആളല്ല. ഇതൊക്കെ അയാൾക്ക് കിട്ടിയാൽ എനിക്ക് പ്രശ്നം ആണ്.. അതാണ് എന്ത് വില കൊടുത്തും അത് തിരിച്ചു കിട്ടാൻ ആ

💬 Comments

View all comments