0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78525

പെണ്ണിനെ ഒക്കെ തട്ടിക്കൊണ്ടു വരേണ്ടി വന്നത്..'
അയാൾ പറഞ്ഞു

'നീയിത്ര വിഷമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്നെ ഒരു സഹോദരനെ പോലെ കണ്ട എന്റെ അച്ഛനെ നീ ചതിക്കുവായിരുന്നു. അല്ലേടാ തന്തക്ക് പിറക്കാത്തവനേ...'
ഞാൻ അരിശത്തോടെ വിളിച്ചു

'നിന്റെ അച്ഛനെ ഞാൻ മനഃപൂർവം ചതിച്ചിട്ടില്ല. നിന്റെ ചേട്ടന്റെ കാര്യം പോലും എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ട് ചെയ്തത് ആണ്.. അതേ ഗതി നിനക്ക് ഉണ്ടാകാതെ ഇരിക്കാൻ ആണ് അന്ന് നിന്നെ കൊല്ലാതെ തല്ലാൻ മാത്രം ആളെ വിട്ടത്.. ആകെയുള്ള മകൻ കൂടി മരിച്ചെന്ന ദുഃഖം അവൻ അറിയണ്ട എന്ന് ഞാൻ കരുതിയിരുന്നു.. വേറൊരാൾ ആണ് അന്ന് ആ ഗോഡൗണിലെ പരുപാടി എന്നോട് കാണിച്ചത് എങ്കിൽ അവനെ ഞാൻ ജീവനോടെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?
ദേവരാജൻ ചോദിച്ചു

'നീ എന്നെ സംരക്ഷിച്ചു എന്നാണോ പറയുന്നത്.. തുഫ്...'
ഞാൻ ആട്ടി തുപ്പി

'നിനക്ക് എന്ത് വേണമെങ്കിലും കരുതാം.. ഫെർണോ നിനക്ക് ഇത് അയച്ചില്ലായിരുന്നു എങ്കിൽ, നീ എന്നെ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ നിന്നെ കൊല്ലുന്ന കാര്യം ഞാൻ ആലോചിക്കുക കൂടി ഇല്ലായിരുന്നു..'
അയാൾ മൃദുവായി പറഞ്ഞു

' ഡയലോഗ് വിടാതെ തീർക്കാൻ പറയെടാ നിന്റെ ഗുണ്ടകളോട്.. ആര് അവസാനം കാണുമെന്നു നമുക്ക് നോക്കാം..'
ഞാൻ വെല്ലുവിളിച്ചു. പക്ഷെ അത് വെറുതെ ആണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ഇവരെ എല്ലാം ജയിക്കാൻ എനിക്ക് കഴിയില്ല. തല്ലി ജയിക്കുന്നത് പോലെ എളുപ്പമല്ല കൊല്ലാൻ വരുന്നവനിൽ നിന്ന് രക്ഷപ്പെടുന്നത്. അതും ഇത്രയും പേരോട്. തനിയെ ഇവിടെ വന്നത് അബദ്ധം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മഹാന്റെ തോക്ക് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ദേവരാജനെ എങ്കിലും എനിക്ക് തീർക്കാമായിരുന്നു. വാശിയും പകയും എല്ലാം കൊണ്ട് ഞാൻ എടുത്തു ചാടി.. ഇപ്പോളും ദേവരാജന്റെ അടുത്തേക്ക് ഓടി എത്താൻ സാധിക്കുമോ എനിക്ക്..? അതിന് മുന്നേ തന്നെ പുറകിൽ നിന്ന് വെട്ട് വീഴും.. എന്തെങ്കിലും ഒരു പഴുതിനായി എന്റെ കണ്ണുകൾ ചുറ്റും പരതി

'നിന്റെ കാര്യത്തിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്. നിനക്ക് ആരോടെങ്കിലും അവസാനമായി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ..? നീ അബദ്ധം ഒന്നും

💬 Comments

View all comments