Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്ത് പറഞ്ഞു..?
'അവളതൊന്നും കാര്യം ആക്കുന്നില്ല. അതൊക്കെ മറന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്കറിയാം ഒരു പെണ്ണിനും മറക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഞാൻ അവളോട് ചെയ്തത് എന്ന്.. നീ അവളോട് പറയണം എനിക്ക് ശരിക്കും അവളോട് ചെയ്തതിൽ റിഗ്രറ്റ് ഉണ്ടെന്ന്.. അവൾ കരുതിയത് അവൾ ചെയ്ത ഹെല്പ് കൊണ്ട് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെന്നാ.. പക്ഷെ അല്ല.. എനിക്ക് ശരിക്കും അതിലൊക്കെ വിഷമം ഉണ്ട്.. നീ പറഞ്ഞാൽ അവൾ വിശ്വസിക്കും.. '
ലച്ചു എന്റെ കൈ ചേർത്ത് പറഞ്ഞു
'ശരി.. ഞാൻ പറയാം..'
'എനിക്ക് അവളോട് ഒരു ദേഷ്യവുമില്ല, അസൂയയില്ല, ഒന്നുമില്ല.. അവളെ ഇപ്പൊ എനിക്ക് ശരിക്കും ഇഷ്ടം ആണെന്ന് പറയണം..'
ലച്ചു പിന്നെയും പറഞ്ഞു
'ഓക്കേ.. ഇതെല്ലാം പറയാം.. അവളോട് നിനക്ക് പ്രശ്നം ഒന്നുമില്ല. എന്നോടോ...?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
'നിന്നോട് എന്ത്..?
'എന്നോട് ദേഷ്യം ഉണ്ടോ..?
ഞാൻ ചോദിച്ചു
'പോടാ.. നീ അല്ലേ ബെസ്റ്റ് ഫ്രണ്ട്.. നിന്നോട് എനിക്ക് എന്തിനാ ദേഷ്യം.. ചിലപ്പോൾ ഞാൻ ചൂടായെന്ന് ഒക്കെ ഇരിക്കും. പക്ഷെ എനിക്ക് ദേഷ്യം ഒന്നുമില്ല അങ്ങനെ..'
അവൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു. ഒരുപാട് ഒരുപാട് നാളുകൾക്കു ശേഷമാണ് ലച്ചു എന്നോട് ഇങ്ങനെ ചേർന്നു ഇരിക്കുന്നത്.
'നീ കഴിഞ്ഞ എൽ ക്ലാസ്സിക്കോ കണ്ടിരുന്നോ ലച്ചു..?
ഞാൻ ചുമ്മാ ചൊറിയാൻ വേണ്ടി ചോദിച്ചു
'ഇപ്പൊ എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നുണ്ട്..'
ലച്ചു എന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു. മുറിഞ്ഞു പോയ ഒരു സൗഹൃദം അവിടെ തളിരിടുകയായിരുന്നു.. ലച്ചു ആയുള്ള കമ്പിനി ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു.. ഞങ്ങൾ സൗഹൃദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നത്. പെട്ടന്ന് മഹാന്റെ ആളുകൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. ഞാൻ എഴുന്നേറ്റ് കൈ കൊണ്ട് കുഴപ്പമില്ല എന്ന് കാണിച്ചു.. വണ്ടിയിൽ പദ്മ ആയിരുന്നു..
ഞങ്ങൾ കൃഷ്ണയെ പതിയെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു. അവൾ ലച്ചുവിന്റെ കയ്യിൽ തോൾ ചായ്ച്ചു പതിയെ
💬 Comments
View all comments