0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78876

നടന്നു കാറിലേക്ക് കയറി.. നല്ല ഉറക്കം കണ്ണുകളിൽ തട്ടി നിൽക്കുന്നത് കൊണ്ട് കാറിൽ കയറിയപ്പോൾ തന്നെ അവൾ ലച്ചുവിന്റെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി..

അവർ കാറിൽ കയറി പോയി കഴിഞ്ഞാണ് ഞാനും ഇഷാനിയും ശരിക്കൊന്ന് സംസാരിക്കുന്നത്.. സംസാരത്തിന് മുമ്പ് വീടിന് ഉള്ളിലേക്ക് കയറിയ നിമിഷം തന്നെ ഇഷാനി എന്റെ ദേഹത്തേക്ക് ഒരു കുട്ടിയെ പോലെ പാഞ്ഞു കയറി.. എന്റെ മുഖം മുഴുവൻ അവൾ ചുംബനം കൊണ്ട് മൂടി.. അവളുടെ കവിളിലും ചൊടിയിലും കണ്ണിലും എല്ലാം ഞാനും മുത്തമേകി..

'ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്നോ നീ വരാൻ താമസിച്ചപ്പോ..'
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു

'എന്തയാലും വരുമെന്ന് പറഞ്ഞ പോലെ ഞാൻ വന്നില്ലേ..'

'നീ എവിടാ പോയെ..?
എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു

'ഇതിനെല്ലാം തുടക്കമിട്ട ഒരാളുടെ അടുത്തേക്ക്..'
ഞാൻ പറഞ്ഞു

'എന്നിട്ട്...?
ഞാൻ അടുത്ത് ഉണ്ടായിട്ടും അത് കേട്ടപ്പോ എന്തോ അപകടം കേട്ടത് പോലെ അവൾ ഭയന്നു കൊണ്ട് ചോദിച്ചു

'ഇനി അയാൾ പ്രശ്നത്തിന് വരില്ല..'
ഞാൻ പറഞ്ഞു

'നീ.....?
ഇഷാനിക്ക് അതിൽ കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല

'ഞാൻ അല്ല...'
ഞാൻ അവളോട് പറഞ്ഞു. എന്റെ കൈ കൊണ്ടല്ല അയാൾ അവസാനിച്ചത് എന്ന് അവൾക്ക് മനസിലായി. അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. അതും ഉമ്മയായി പരിണമിച്ചു..

നേരം വെളുത്തപ്പോ തൊട്ട് വീട്ടിൽ നിന്നൊരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഒടുവിൽ അത് വന്നു.. അച്ഛൻ ആയിരുന്നു വിളിച്ചത്. ദേവരാജൻ അങ്കിൾ ആക്‌സിഡന്റ് ആയി മരിച്ചു എന്ന്.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഞാൻ എല്ലാം കേട്ടു. ശവമടക്ക് വൈകുന്നേരം ആയിരുന്നു. വയ്യെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ അച്ഛൻ വന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ ചെന്നിരുന്നു. തന്റെ കുടുംബം തകർത്തവന്റെ മരണത്തിൽ കണ്ണ് നിറയ്ക്കുന്ന അച്ഛനെ ഞാൻ കണ്ടു.. പണ്ട് ചെയ്തതിന് എല്ലാം അച്ഛനുള്ള കണക്ക് ഇങ്ങനെ ആയിരിക്കും വീടുന്നത്.. സത്യം പറഞ്ഞാൽ ആ മനസ്സ് കൂടുതൽ വേദനിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും മഹാനും അച്ഛനിൽ നിന്ന് എല്ലാം

💬 Comments

View all comments