Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒരു എന്റർടൈൻമെന്റ് പാട്ട് കേൾക്കുകയാണ്. സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ചു അവൾ എന്തെങ്കിലും ഒക്കെ ഓർത്തിരിക്കും.. പാട്ടിൽ മുഴുകി ഇരുന്നത് കൊണ്ട് ആദ്യം ഇഷാനി അവളുടെ ഫോൺ ശബ്ദിച്ചത് അറിഞ്ഞില്ല. ബെല്ലടിക്കുന്നത് കേട്ടപ്പോ മ്യൂസിക് വോളിയം കുറച്ചു വച്ചു അവൾ കോൾ എടുത്തു. ശ്രുതി ആയിരുന്നു വിളിച്ചത്
'എവിടെ പോയതാടി രണ്ടും കൂടി...?
ശ്രുതി ഇഷാനിയോട് ചോദിച്ചു
'ആര്...?
ഇഷാനി ചോദിച്ചു
'നിങ്ങൾ തന്നെ.. ഞാൻ എത്ര വിളി വിളിച്ചു.. നീ കേട്ടില്ലേ..? അതൊ മൈൻഡ് ചെയ്യാതെ പോയതാണോ...?
ശ്രുതി ചോദിച്ചു
'നീ ഇത് എപ്പോളത്തെ കാര്യമാ പറയുന്നേ..?
ഇഷാനിക്ക് ശ്രുതി പറയുന്നത് ഒന്നും മനസ്സിൽ ആയില്ല..
'എടി ഒരു പത്തു മിനിറ്റ് മുന്നേ ഹൈ കോർട്ട് ജംഗ്ഷൻ വച്ചു നിങ്ങളെ രണ്ട് പേരെയും കണ്ട കാര്യമാ ഞാൻ പറഞ്ഞെ..'
ശ്രുതി പറഞ്ഞു
'നിനക്ക് ആൾ മാറിയത് ആകും.. ഞാൻ ഇന്നത്തെ ദിവസം വീട് വിട്ട് മുറ്റത്തേക്ക് പോലും ഇറങ്ങിയിട്ടില്ല..'
ഇഷാനി പറഞ്ഞു
'പോടി. അപ്പോൾ പിന്നെ ഞാൻ കണ്ടതോ..? അത് ചേട്ടൻ തന്നെ ആണെന്ന് എനിക്ക് ഉറപ്പാ.. ചേട്ടന്റെ പോലത്തെ ബൈക്കും ആയിരുന്നു. പിന്നിൽ നീയും.. ചേട്ടൻ ഒരു റെഡ് ഷർട്ട് ആയിരുന്നു.. നീ ഒരു യെല്ലോ കളറും..'
ശ്രുതി തറപ്പിച്ചു തന്നെ പറഞ്ഞു
'നിനക്ക് ആൾ മാറി മോളെ.. വേറെ ആരെയോ കണ്ട് നിനക്ക് ഞങ്ങളായി തോന്നിയത് ആണ്. നീ വീഡിയോ കോൾ ചെയ്താൽ ഞാൻ ദേ വീട്ടിൽ ഇരിക്കുന്നത് കാണിച്ചു തരാം...'
ഇഷാനി പറഞ്ഞു
'ശെടാ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. നിങ്ങളെ രണ്ടിനേം
💬 Comments
View all comments