0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78897

ദേഷ്യപ്പെടാൻ ഒന്നും വരില്ലായിരുന്നു.. ആ അത് വിട്..'
കൃഷ്ണ പറഞ്ഞു

'അതങ്ങനെ പറയാൻ മാത്രം വലിയ റിലേഷൻ ഒന്നും അല്ലായിരുന്നു.. നിന്നെ ഓർത്തു തന്നെ ഞങ്ങൾ രണ്ടും അത് ബ്രേക്ക് ആക്കി..'
ലച്ചു പറഞ്ഞു..

'അതൊക്കെ കഴിഞ്ഞില്ലേ.. ഞാൻ നിങ്ങളോട് ആ ദേഷ്യം വച്ചാണോ ഇപ്പൊ പെരുമാറുന്നത്..?
കൃഷ്ണ ചോദിച്ചു

'നിന്നെ ഞങ്ങൾ പറ്റിച്ചു എന്ന് നിനക്ക് തോന്നരുത്.. അതാണ് ഇപ്പോ പറയുന്നത്..'
ഞാൻ പറഞ്ഞു

'സത്യത്തിൽ ഞാൻ നിങ്ങളോട് രണ്ടിനോടും ഇപ്പോളും പിണങ്ങി ഇരിക്കേണ്ടത് ആണ്.. പക്ഷെ ഞാൻ എന്താ അങ്ങനെ ചെയ്യാത്തത് എന്നറിയാമോ..?
അവൾ ഞങ്ങളെ രണ്ടിനെയും നോക്കി ചോദിച്ചു
'കുറച്ചു ദിവസം മുമ്പ് എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോ നിങ്ങൾ രണ്ട് പേരും എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ആ സംഭവം നടന്നത് സത്യത്തിൽ നന്നായി എന്നെ എനിക്ക് ഇപ്പൊ തോന്നുന്നുള്ളു. ഇല്ലേൽ ഞാൻ ഇവളോട് ജന്മത്ത് മിണ്ടില്ലായിരുന്നു..'
കൃഷ്ണ പറഞ്ഞു

'അപ്പോൾ..? നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?
ഞാൻ ചോദിച്ചു

'എനിക്ക് ഒരു പ്രശ്നോം ഇല്ലെടോ.. പ്രശ്നം ദേ ഇതിനാണ്.. ഇവളെ ഒന്ന് തെറാപ്പിക്ക് വിടാൻ പറ്റുമോ നിനക്ക്.. പിടിച്ചോണ്ട് പോയത് എന്നെ ആണേലും പേടി തട്ടിയത് ഇവൾക്കാണ്. ചുമ്മാ ഇരുന്നു മോങ്ങലും പിഴിയലും.. രാത്രി ആണേൽ എന്റെ മുറിയിൽ വന്നു എന്നെ കെട്ടിപിടിച്ചു തന്നെ കിടക്കണം.. അതും ഈ എമണ്ടൻ കാലൊക്കെ എന്റെ ദേഹത്ത് കേറ്റിവച്ചു കിടക്കും.. എനിക്ക് ആണേൽ ശ്വാസം എടുക്കാൻ പോലും പറ്റില്ല..'
കൃഷ്ണ ലച്ചുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു

'ഞാൻ ഇനി വരില്ല നിന്റെ കൂടെ കിടക്കാൻ..'
ലച്ചു പിണങ്ങിയ പോലെ പറഞ്ഞു

'അയ്യോ എന്റെ ചേച്ചിപ്പെണ്ണ് അങ്ങനെ പറയാതെ.. ഞാനൊരു തമാശ പറഞ്ഞതല്ലേ...'
കൃഷ്ണ ലച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.. ലച്ചു തിരിച്ചു ഒരുമ്മയും അവൾക്ക് കൊടുത്തു.. ആ കേസ് അങ്ങനെ ഒതുങ്ങി.. കൃഷ്ണ പഴയ പോലെ ആക്റ്റീവ് ആയി. അവൾ പറഞ്ഞത് പോലെ ലച്ചു ആണ് ഒന്ന് ഒതുങ്ങി പോയത്..

അങ്ങനെ തലവേദന കേസുകൾ എല്ലാം ഒഴിഞ്ഞിട്ട്

💬 Comments

View all comments