0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78931

അവസാനത്തെ കേസ് ഫയൽ പുറത്തെടുക്കാൻ ഞാൻ തീരുമാനിച്ചു.. ഇഷാനി നാട്ടിൽ പോകുന്നതിന് തലേന്ന് ആണ് അവളോട് ആ കാര്യം പറയാൻ ഞാൻ തീരുമാനിച്ചത്. ഇനി അവൾ നാട്ടിലേക്കു വണ്ടി കയറി ഇല്ലേൽ അവളെ തപ്പി അവിടുന്ന് ആൾ ഇങ്ങോട്ട് വരുമെന്ന് അറിയുന്ന കൊണ്ട് ഞാൻ അവളെ ഉന്തിത്തള്ളി ആണ് പോകാൻ സമ്മതിപ്പിച്ചത്.. അവൾ പോകാൻ ഇരുന്നതിന്റെ തലേന്ന് ഞങ്ങൾ ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോയി.. കുറെ സ്ഥലത്തൊക്കെ കറങ്ങി ഒടുവിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.. അവിടെ ആരെ കാണാൻ ആണെന്ന ചോദ്യത്തിന് ഒരാളെ എന്ന് മാത്രം ഞാൻ മറുപടി പറഞ്ഞു.. ഹോസ്പിറ്റലിലേക്ക് ഞങ്ങൾ കയറാൻ തുടങ്ങുമ്പോ ആണ് ഒരു പ്രായം ആയ അച്ഛൻ മെഡിസിൻ വാങ്ങുന്നത് എവിടെ ആണെന്ന് ചോദിച്ചു ഒരു ചീട്ടുമായി എന്റെ അടുത്തേക്ക് വന്നത്.. അങ്ങേരെ പറഞ്ഞു മനസിലാക്കാൻ കുറച്ചു പാടായത് കൊണ്ട് ഞാൻ അതിന്റെ അടുത്ത് ചെന്നു കൊണ്ടാക്കി. അവിടുന്നു തിരിച്ചു വരുമ്പോൾ ആണ് ഒരു പെൺകുട്ടി പെട്ടന്ന് എന്റെ അടുക്കലേക്ക് ഓടി എത്തിയത്..

കുറച്ചു മാറി നിൽക്കുകയായിരുന്ന ഇഷാനി നോക്കുമ്പോ ഒരു പെണ്ണ് ഓടി വന്നു അർജുനെ ചുറ്റിപ്പിടിക്കുന്നു. ഇഷാനി മാറി നിന്നത് കൊണ്ട് അവളെ ആ കുട്ടി കണ്ടില്ല.. അവളുടെ ശബ്ദം ഇഷാനി ശ്രദ്ധിച്ചു.. ഏട്ടാ എന്നാണ് അവൾ അർജുനെ വിളിക്കുന്നത്.. ഈ ശബ്ദം അല്ലേ ആ ശബ്ദം..? അവനെ ഫോണിൽ വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ആണ് ഇതെന്ന് ഇഷാനിക്ക് മനസിലായി. അപ്പോൾ ഇവളാണ് താൻ തിരഞ്ഞു കൊണ്ടിരുന്ന ശിവാനി.....!
തിരിഞ്ഞു നിൽക്കുന്ന കൊണ്ട് അവളുടെ മുഖം ഇഷാനിക്ക് കാണാൻ പറ്റിയില്ല.. പക്ഷെ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്.. ഏകദേശം തന്റെ അത്രേം തന്നെ.. കൊച്ചു കുട്ടി ഒന്നുമല്ല അപ്പോൾ. അവൻ പറഞ്ഞത് ഏതോ ഇള്ളാക്കുഞ്ഞ് ആണെന്ന് ആണല്ലോ.. അവളുടെ ചുറ്റിപ്പിടുത്തവും അടുത്തുള്ള പെരുമാറ്റവും ഒന്നും ഇഷാനിക്ക് ഇഷ്ടപ്പെട്ടില്ല. ഇഷാനിയുടെ ഉള്ളിൽ കുശുമ്പിന്റെ കൂൺ മുളച്ചു പൊന്തി.. കസിൻ ആണേലും എന്തിനാ ഇങ്ങനെ ഒക്കെ..? എന്റെ കസിൻസിനെ കൊണ്ടൊന്നും ഞാൻ കെട്ടിപ്പിടിപ്പിക്കാറില്ലല്ലോ.. ഇഷാനി മുഖം ചുളിച്ചു

ആ പെണ്ണിന്റെ തോളിൽ

💬 Comments

View all comments