Chapter Title : റോക്കി 6 [സാത്യകി] [Climax]
കയ്യിട്ടോണ്ട് അർജുൻ തന്റെ അടുത്തേക്ക് നടന്നു. ഇഷാനി താല്പര്യം ഇല്ലാത്ത പോലെ മുഖം വേറെ എങ്ങോട്ടോ വെട്ടിച്ചു. അവർ അടുത്തെത്തിയപ്പോൾ മാത്രം അവരെ കണ്ടത് പോലെ ഇഷാനി അവരെ നോക്കി. ആ പെൺകുട്ടിയേ അടുത്ത് കണ്ടപ്പോ ഇഷാനി പെട്ടന്ന് ഒരുനിമിഷം അന്ധാളിച്ചു.. ഒറ്റ നോട്ടത്തിൽ തന്നെ പോലെ തന്നെ.. ആ കണ്ണ് ആ ചുണ്ട്.. മൂക്ക് മാത്രം അവളുടെ കുറച്ചു നീളമുണ്ട്.. അത് മാറ്റിയാൽ തന്റെ അപര.. ശ്രുതി അന്ന് കണ്ടു എന്ന് പറഞ്ഞത് ഇവളെ തന്നെ.. അവളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.. അത്രക്ക് സാദൃശ്യം ശിവാനിക്ക് താനുമായി ഉണ്ട്.. അവൾക്ക് പൊക്കവും വണ്ണവും തന്നെക്കാൾ കുറവാണ്, മുടി കൂടുതൽ ഉണ്ട് എന്നത് ആണ് ഒരു വ്യത്യാസം.. ഇഷാനി തന്റെ പ്രതിബിംബം കണ്ട കണക്ക് ശിവാനിയെ നോക്കി മിഴിച്ചു നിന്നു..
ആ കുട്ടിയുടെ മുഖത്തും ഭാവവ്യത്യാസം ഉണ്ടായിരുന്നു. അടുതത്തോട്ട് വന്നപ്പോൾ ആണ് അവളും ഇഷാനിയെ കണ്ടത്. ഇഷാനിയെ കണ്ടപ്പോൾ അവളുടെ മുഖം വല്ലാതെ വിഷമിച്ചു. ഒരു പേടി അവളുടെ മുഖത്ത് തളം കെട്ടി.. അവൾ ടെൻഷനോടെ അർജുനെ നോക്കി. അർജുൻ അവളുടെ തോളിൽ പിടിച്ചു അവളെ ഇഷാനിയുടെ അടുത്തേക്ക് നീക്കി നിർത്തി
'ദേ ഇതാണ് നീ അന്വേഷിക്കുന്ന ആൾ. ശിവാനി.. എന്റെ അനിയത്തിക്കുട്ടി..'
അർജുൻ അവളെ ഇഷാനിയുടെ മുന്നിലേക്ക് പിടിച്ചു നിർത്തി
' നിന്റെയും....!
അർജുൻ അത് പറയുന്നതിന് മുമ്പ് തന്നെ ഇഷാനിക്ക് അത് മനസിലായിരുന്നു. ശിവാനിയുടെ മുഖത്തേത് വെറും സാദൃശ്യം അല്ലെന്ന് അവൾക്ക് മനസിലായിരുന്നു. ആരുടെ മുഖം ആണോ തനിക്ക് കിട്ടിയിട്ടുള്ളത് അതേ മുഖം തന്നെ ആണ് ഈ കുട്ടിക്കും.. തന്റെ ചോരയെ ഇഷാനി തിരിച്ചറിഞ്ഞു.. തന്റെ മുന്നിൽ നിൽക്കുന്ന ശിവാനി വല്ലാതെ ഭയന്ന് നിൽക്കുന്നത് ഇഷാനി കണ്ടു.. അവളോട് എന്തെങ്കിലും സംസാരിക്കണോ...? ഇഷാനിക്ക് എന്ത് ചെയ്യണം എന്നറിയില്ല.. പെട്ടന്ന് എന്തോ തോന്നലിൽ ഇഷാനി തിരിഞ്ഞു നടന്നു. അർജുൻ പിന്നിൽ നിന്ന് വിളിച്ചത് കേട്ടിട്ടും അവൾ നിന്നില്ല.. എത്രയും പെട്ടന്ന് ഇവിടുന്ന് പോകണം എന്ന് മാത്രം കരുതി ഇഷാനി വേഗത്തിൽ ആശുപത്രിയുടെ പുറത്തേക്ക് നടന്നു...
ഹോസ്പിറ്റലിന്
💬 Comments
View all comments