0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79028

പുറത്ത് എത്തിയപ്പോ ആണ് അർജുൻ പിന്നാലെ ഓടി വന്നു അവളെ തടഞ്ഞത്. ഇഷാനി തിരിച്ചു വരാൻ കൂട്ടാക്കാത്തത് കൊണ്ട് അർജുൻ അവളുമായി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി രണ്ട് ചായ പറഞ്ഞു. അവിടെ ഇരുന്ന് സമാധാനം ആയി അവളോട് സംസാരിക്കാം. എടിപിടി എന്ന് പറഞ്ഞാൽ അവൾ വാശി കാണിക്കുകയെ ഉള്ളു

'നീ എന്താ അങ്ങനെ കാണിച്ചത്...? അവൾക്ക് എന്ത് വിഷമം ആയി കാണും...?

ഞാൻ ചോദിച്ചു

'ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു...?

അവൾ ശുണ്ഠിയോടെ ചോദിച്ചു

'എന്തെങ്കിലും ഒക്കെ ഒന്ന് സംസാരിച്ചു കൂടെ..?

'എനിക്ക് അതിനോട് ഒന്നും സംസാരിക്കാൻ ഇല്ല..'

അവൾ പറഞ്ഞു

'അങ്ങനെ പറയാതെ.. നിന്റെ അനിയത്തി ആണത്..'

ഞാൻ പറഞ്ഞു

'അല്ല.. എനിക്ക് അങ്ങനെ ഒരു അനിയത്തി ഇല്ല. എനിക്ക് കൂടപ്പിറപ്പ് രണ്ട് പേരെ ഉള്ളു..'

അവൾ നാട്ടിലെ സഹോദരിമാരുടെ കാര്യം ഉദ്ദേശിച്ചു പറഞ്ഞു

'അപ്പോൾ ശിവാനി ആരാ...? അതും നിന്റെ അമ്മയുടെ മകൾ തന്നെ ആണ്..'

ഞാൻ പറഞ്ഞു

'എന്റെ അച്ഛന്റെ മരണത്തിന് കാരണം ആയ രണ്ട് പേരുടെ മകൾ.. അവൾ എന്റെ അനിയത്തി അല്ല..'

ഇഷാനി ദേഷ്യത്തോടെ പറഞ്ഞു

'അച്ഛന്റെയും അമ്മയുടെയും കുറ്റം കാരണം ആ കുട്ടിയോട് നിനക്ക് എന്താണ് പ്രശ്നം...?

ഞാൻ പിന്നെയും ചോദിച്ചു

'എനിക്ക് പ്രശ്നം ഉണ്ട്...'

അവൾ പറഞ്ഞു

'അപ്പോൾ ഞാനോ...? എന്റെ അച്ഛൻ പണ്ട് എന്തൊക്കെ ചെയ്തിട്ടുണ്ട്.. ഞാൻ അങ്ങനെ ആണോ..? എന്നോട് നിനക്ക് പ്രശ്നം ഉണ്ടോ..?

'അർജുൻ നീ കൂടുതൽ എന്നോട് സംസാരിക്കേണ്ട.. ഞാൻ പോകുവാ..'

അവൾ പോകാൻ എഴുന്നേറ്റു.. ഞാൻ പിന്നെയും അവളെ കൈയിൽ പിടിച്ചു ഇരുത്തി.

'ഇരിക്കടി ഇവിടെ... ഞാൻ ഇവിടെ നിന്നെ കൊണ്ട് വന്നത് ശിവാനിയെ മാത്രം കാണിക്കാൻ അല്ല...'

ഞാൻ പറഞ്ഞു

'പിന്നെ....?

'നിന്റെ അമ്മ.. അമ്മ ഇവിടെ ഉണ്ട്...?

ഞാൻ പറഞ്ഞു

'എന്ത് പറ്റി....?

അവളുടെ കണ്ണിൽ ചെറുതായ് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാനത് ശ്രദ്ധിച്ചു

'അമ്മയുടെ കിഡ്നി വീക്ക് ആയിരുന്നു.. ഒരു ഓപറേഷൻ വേണമായിരുന്നു.. അത് കഴിഞ്ഞു.. ഇപ്പൊ പ്രശ്നം ഒന്നുമില്ല.. ഒരു തവണ എങ്കിലും നിന്നെ

💬 Comments

View all comments