Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒറ്റ അടിയിൽ ഫൈസി കുറച്ചു പിന്നിലേക്ക് നീങ്ങി പോയി. പെട്ടന്ന് തന്നെ ഞാൻ ഇടപ്പെട്ടു.. മുഷ്ടി ചുരുട്ടി അവന്റെ കണ്ണ് നോക്കി ഒരു ഇടി കൊടുത്തു.. കണ്ണിന് കുറച്ചു മേലെ നെറ്റിയിൽ ആയാണ് ഇടി കൊണ്ടത്..
അപ്പോളേക്കും ബാക്കി ഉള്ളവരും ഞങ്ങൾക്ക് തൊട്ടടുത്തെത്തിയിരുന്നു. അതിൽ ഒരുവനെ ഞാൻ ചാടി തൊഴിച്ചു. എന്റെ ചവിട്ട് കൊണ്ട് വയറും തിരുമ്മി അവൻ മുട്ട് കുത്തി നിലത്തിരുന്നു. വേറെ ഒരുത്തനെ ഫൈസി കഴുത്തിൽ കയ്യിട്ടു പിടിച്ചു ശ്വാസം മുട്ടിച്ചു.. അതിനിടയിൽ പുറകിൽ നിന്നൊരു ചവിട്ട് എനിക്ക് കിട്ടി. തിരിഞ്ഞു നിന്ന് അവന് കൊടുക്കാൻ പോയപ്പോ പിറകിൽ നിന്ന് തമിഴനും എനിക്ക് നേരെ വന്നു.. രണ്ട് പേരും ഒരുപോലെ എനിക്ക് നേരെ ചീറിയടുത്തു.. തമിഴനെ ഒഴിവാക്കുന്ന പോലെ ഞാൻ അയാൾക്ക് പുറം തിരിഞ്ഞായിരുന്നു നിന്നത്..
എന്റെ തൊട്ടടുത്തു അയാൾ എത്തിയെന്നു ബോധ്യം ആയപ്പോൾ നിന്ന നിൽപ്പിൽ വെട്ടിതിരിഞ്ഞു ഉയർന്നു ചാടി പാണ്ടി കരിമ്പാറ പൊലയാടിയുടെ നെഞ്ചത്ത് ഒരു ചിമിട്ടൻ ചവിട്ട് കൊടുത്തു.. ആ സമയം എനിക്ക് നേരെ ഓടി വന്നവൻ എന്നെ അടിച്ചെങ്കിലും ഞാൻ വെട്തിരിഞ്ഞത് കൊണ്ട് അവന്റെ അടി മിസ്സ് ആയി എന്ന് വേണേൽ പറയാം.. പക്ഷെ അത് മിസ്സ് ആയെന്ന് വച്ചു തിരിച്ചു അവന്റെ താടിയെല്ല് നോക്കി ഒരെണ്ണം കൊടുക്കുമ്പോ എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. ആ ഇടിയിൽ അവനൊന്നു ഭയന്നു.. തുടർന്ന് ആക്രമിക്കാൻ പ്ലാൻ ഇല്ലാതെ അവൻ പിന്നിലേക്ക് മാറി.. ആദ്യമേ എന്റെ ചവിട്ട് കിട്ടിയ പുണ്ടച്ചി വയർ തിരുമ്മി അവിടെ തന്നെ ഇരുപ്പാണ്.. ഇപ്പോളും എഴുന്നേറ്റിട്ടില്ല..
ഞാൻ
💬 Comments
View all comments