0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.5K

അടിയുടെ തിരക്കിൽ ആയത് കാരണം ഫൈസി അവിടെ എങ്ങനെ പൂശി എന്നത് എനിക്ക് മിസ്സ്‌ ആയി. ഞാൻ അവനെ ശ്രദ്ധിച്ചപ്പോൾ തന്നെ താഴെ ഒരുത്തൻ കിടന്നു പിടയുന്നത് ആണ് കണ്ടത്. നേരത്തെ കഴുത്തിൽ പിടി വീണു ശ്വാസം മുട്ടിയവൻ താഴെ മുട്ട് കുത്തി ഇരുന്നു ചുമയ്ക്കുന്നു.. ശ്വാസം എടുക്കാൻ അവൻ നല്ലത് പോലെ ബുദ്ധിമുട്ടുന്നുണ്ട്.. മൂന്നാമത് മിച്ചം ഉള്ളവനെ ആണ് ഫൈസി പെരുമാറുന്നതിപ്പോൾ.. അവന്റെ രണ്ട് പഞ്ചു മുഖത്തിന്‌ കിട്ടിയതും മൂന്നാമനും മുഖം പൊത്തി നിലത്ത് ഇരുന്നു. ആ അടി എന്തായാലും മിസ്സ്‌ ആകാതെ കാണാൻ പറ്റി.

ഫൈസീയുടെ മൂന്ന് എതിരാളികളും ഇപ്പോൾ നോക്ക്-ഔട്ട്‌ ആയി.. എന്റെ ആദ്യം ചവിട്ട് കിട്ടിയവൻ സുല്ല് ഇട്ടത് പോലെ വയറും തിരുമ്മി ഇരിപ്പാണ്. പിന്നെ ചവിട്ട് കിട്ടിയ തമിഴൻ പതിയെ എഴുന്നേറ്റു എന്നെ അരിശത്തോടെ നോക്കി നിൽക്കുന്നു. മറ്റവൻ കുറച്ചു ഭയത്തോടെ ആണെങ്കിലും ആക്രമിക്കാൻ തന്നെ പ്ലാനിൽ എന്റെ കുറച്ചു സമീപത്തായി തന്നെ നിൽക്കുന്നു. അപ്പോൾ എന്നേക്കാൾ നല്ല ഇടികാരൻ ഫൈസി തന്നെ.. എനിക്ക് ചെറിയൊരു അസൂയ അവനോട് തോന്നി.. അതിനേക്കാൾ വലിയൊരു നന്ദിയും...

അത്രയും നേരം വലിഞ്ഞു മുറുകി നിന്ന സാഹചര്യം പെട്ടന്നൊന്ന് നിശബ്ദമായി.. അവര് എല്ലാവരും പതിയെ എഴുന്നേറ്റ് ഞങ്ങൾക്ക് ചുറ്റുമായി നിന്നു.. എല്ലാവരും പരസ്പരം നോക്കി.. അവരെന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഞങ്ങളെ ഒരുമിച്ച് ആക്രമിക്കാൻ അവര് തയ്യാറെടുക്കുകയാണ് എന്ന് എനിക്ക് തോന്നി. ഫൈസിക്കും അത് തന്നെ തോന്നി.. അവരെ ആകെ ഉലഞ്ഞിരിക്കുന്ന ഈ അവസ്‌ഥയിൽ തന്നെ നേരിടുന്നത് ആണ് പ്രയോജനം എന്ന്

💬 Comments

View all comments