0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79735

അവർ ഭയന്നിരിക്കണം.. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല.. ഇഷാനിയുടെ രവിയമ്മയും പിണക്കം ഒന്നും കാണിക്കാതെ ആണ് അവരോട് പെരുമാറിയത്..

അവർക്കെല്ലാം ഇഷാനിയുടെ മുഖസാദൃശ്യം ഉള്ള അവളുടെ അനിയത്തിക്കുട്ടി വലിയ അത്ഭുതം ആയിരുന്നു.. രവിയച്ഛന് മാത്രമേ ഇവരുടെ കാര്യം അറിയുമായിരുന്നുള്ളു.. പാർവതി ചേച്ചിയും ശ്രുതിയുമെല്ലാം അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. ഒന്നിന് പകരം രണ്ട് ചേച്ചിമാരെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ശിവാനി..
അമ്മയുമായി ഇഷാനി അവളുടെ അച്ഛന്റെ വീട്ടിലേക്കാണ് പോയത്. അവിടെ വാതിൽക്കൽ അച്ഛന്റെ മാലയിട്ട ഒരു ഫോട്ടോ തൂക്കിയിരുന്നു. ഇഷാനിയുടെയും പാർവതിയുടെയും കൈകളിൽ താങ്ങി പടികൾ കയറുമ്പോ ആ ഫോട്ടോ കണ്ട് അവരുടെ കണ്ണ് നനഞ്ഞു. ഞാൻ അധികനേരം അവിടെ നിന്നില്ല. അവരെല്ലാം പുതിയ ബന്ധുക്കളെ അറിയുന്ന തിരക്കിൽ ആണ്... ഇഷാനിയോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചു പോന്നു..

തന്നെ തിരിച്ചു വരവിൽ ശരിക്കും ശൂന്യത ആയിരുന്നു എന്റെ മനസ്സിൽ.. ഇത്രയും ദിവസം എന്റെ കൂടെ സദാ സമയം ഉണ്ടായിരുന്ന ഇഷാനി ഇപ്പൊ അടുത്തില്ല എന്നത് വല്ലാത്തൊരു ശൂന്യത ആയിരുന്നു. കുറച്ചു ദിവസം പിരിഞ്ഞിരിക്കുന്നത് കേൾക്കുമ്പോ നിസാരം ആണെങ്കിലും അത് അനുഭവിക്കുമ്പോ അറിയാം അതിന്റെ വേദന.. ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോൾ അവളുടെ ഫോൺ വന്നിരുന്നു ഞാൻ എത്തിയോ എന്നറിയാൻ.. അവിടെ തിരക്കിൽ ആയത് കൊണ്ട് ഒരുപാട് നേരം സംസാരിക്കാൻ അവൾക്ക് പറ്റിയില്ല.. അന്ന് പിന്നെ അവൾ വിളിച്ചുമില്ല.. അവൾ വിളിക്കുമെന്നെല്ലാം ഓർത്തു ഞാൻ വെറുതെ നോക്കിയിരുന്നു.. പിറ്റേന്നും ഇടയ്ക്ക് രണ്ട് വട്ടം അവൾ വിളിച്ചു. പക്ഷെ അവിടുത്തെ വിശേഷം ഒക്കെ പെട്ടന്ന് പറയാനൊക്കെ ആണ് അവൾ വിളിച്ചത്.. അവൾക്ക് എന്നെ മിസ്സ്‌ ചെയ്യുന്നില്ലേ എന്ന് എനിക്ക് തോന്നി.. അമ്മയും അനിയത്തിയും ഒക്കെ ആയി പുതിയ ലോകത്ത് എത്തിയത് പോലെ ആണ് ഇഷാനി.. അത് കൊണ്ട് എന്നെ അവൾക്ക് അങ്ങനെ മിസ്സ്‌ ചെയ്യുന്നുണ്ടാവില്ല..

ഞാൻ അങ്ങനെ ഒക്കെ കരുതി.. അവിടെ ചെന്നതിന്റെ മൂന്നാം നാൾ വൈകിട്ട് അവളെന്നെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും ഇഷാനി കരയാൻ തുടങ്ങി.. ആദ്യം അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നോർത്താണ് എനിക്ക് ടെൻഷൻ

💬 Comments

View all comments