0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.5K

അതിന് മാസങ്ങൾ എടുക്കും

'ഞാൻ പോയാൽ ഉടനെ ഒന്നും വരില്ല..'
അവൾ എന്നെ അത് ഓർമ്മിപ്പിച്ചു.

'അറിയാം..'
ഞാൻ ആകാശത്തേക്ക് നോക്കി കിടന്നു

'ഞാൻ പോകുന്നതിൽ വിഷമം ഇല്ലേ ഇയാൾക്ക്..?
അവൾ എന്റെ താടിയിൽ പിടിച്ചു കിന്നരിച്ചു കൊണ്ട് എന്റെ കണ്ണിലെ ആകാശത്തിലേക്ക് നോക്കി ചോദിച്ചു

'ഇല്ലെന്നാണോ നീ കരുതുന്നെ..?
ഞാൻ ചോദിച്ചു

'ഉണ്ടെന്ന് എനിക്ക് അറിയാം. ഇപ്പോൾ തന്നേ മുഖം മാറിയല്ലോ..'
അവൾ എന്റെ കവിളിൽ തലോടി പറഞ്ഞു

'പിന്നെ എന്തേ നീ ചോദിച്ചത്...?

'ചുമ്മാ നിന്റെ വായിൽ നിന്ന് കേൾക്കാൻ..'
അവൾ കുസൃതിയോടെ പറഞ്ഞു

'ഞാൻ ഈ മാസം കഴിഞ്ഞാൽ ഇവിടുന്ന് മാറുവാ.. വീട്ടിലേക്ക്..'
അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തിരുന്നു

'അപ്പോൾ ഞാൻ ഇവിടെ പഠിക്കാൻ വരുമ്പോളോ...?
ഇഷാനി ആദ്യം അതിനെ കുറിച്ചാണ് ചിന്തിച്ചത്.

'അപ്പോളല്ലേ. അപ്പൊ നമുക്ക് സെറ്റ് ആക്കാം..'
ഞാൻ പറഞ്ഞു

'ഇവിടെ തന്നെ പറ്റുമെങ്കിൽ.. എനിക്ക് ഇവിടം ആയി വല്ലാത്തൊരു ഇമോഷണൽ അറ്റാച്മെന്റ്..'
ഇഷാനി പറഞ്ഞു

'എന്നാൽ ഞാനിത് അങ്ങ് വാങ്ങിയേക്കാം..'
ഞാൻ പറഞ്ഞു

'അയ്യോ അതൊന്നും വേണ്ട..'
ഇഷാനി കാശിന്റെ കാര്യം ഓർത്തപ്പോ പെട്ടന്ന് ചാടി കയറി പറഞ്ഞു. എനിക്ക് ഈ വീട് വാങ്ങുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല

'വേണ്ടേ..?
ഞാൻ ചോദിച്ചു

'വാങ്ങേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. കല്യാണം കഴിഞ്ഞാൽ നമ്മൾ നിന്റെ വീട്ടിൽ അല്ലേ പോകു..'
അവൾ അതൊക്കെ മനസ്സിൽ ആലോചിച്ചു

'എന്നാലും നിന്റെ ഇമോഷണൽ കണക്ഷൻ പോകാതെ ഇരിക്കാൻ ഇതും ഒരു ഓർമ്മ പോലെ നിക്കട്ടെ..'
ഞാൻ പറഞ്ഞു

'എടാ ഞാൻ

💬 Comments

View all comments