Chapter Title : റോക്കി 6 [സാത്യകി] [Climax]
'അത് പറഞ്ഞും ഞാൻ അവനുമായി വഴക്ക് ഉണ്ടാക്കി...'
ഇഷാനി ചിരിച്ചു കൊണ്ട് ഓർത്തു
'പാവം ചേട്ടൻ...'
ശിവാനിയും ചിരിച്ചു...
സഹോദരിമാർ രണ്ടും ചിരിയും കളിയും ഒക്കെ കഴിഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി.. അവിടെ അമ്മയും ഇഷാനിയും ഏറെ നേരം ഒറ്റയ്ക്ക് സംസാരിച്ചു ഇരുന്നു. പാവം ചേട്ടനും ശിവാനിയും പുറത്തു പോയി ചായയും മസാല ദോശയും കഴിച്ചു അതിനിടയിൽ.. അത് കഴിഞ്ഞു പോകാനായി ഇഷാനി എന്റെ അടുത്തേക്ക് വന്നു.. അങ്ങോട്ട് ഞാൻ ഉന്തി തള്ളി കൊണ്ട് പോയ ഇഷാനി അല്ല ഇപ്പൊ ഇവിടെ നിക്കുന്നത്...
'ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം തോന്നുമോ...?
ഇഷാനി ചോദിച്ചു
'ഇല്ല.. നീ പറഞ്ഞോ...'
'ഞാൻ.. ഞാൻ വരുന്നില്ല.. ഇവിടെ നിക്കുവാ...'
അവൾ പറഞ്ഞു.. എനിക്ക് സത്യത്തിൽ സന്തോഷം ആണ് തോന്നിയത്.. അവളെ കൊണ്ട് കാണിക്കും എന്നെ ഞാൻ വാക്ക് കൊടുത്തിരുന്നുള്ളു.. അവളെ തന്നെ അവർക്ക് കൊടുക്കാൻ എനിക്കിതാ സാധിച്ചു..
'ഇതാണോ ദേഷ്യം ഉണ്ടാക്കുന്ന കാര്യം..?
ഞാൻ ചോദിച്ചു
'അല്ല.. നിനക്ക് എന്നെ മിസ്സ് ചെയ്യില്ലേ...? അത് വച്ചു പറഞ്ഞതാ..'
അവൾ പറഞ്ഞു
'ഇതല്ലേ ഇപ്പൊ വലിയ കാര്യം..'
ഞാൻ പറഞ്ഞു
'നീ എന്നാ ലേഖ ചേച്ചിയോട് പൊക്കോളാൻ പറ.. ഞാൻ ഇവിടെ അമ്മയെ നോക്കിക്കോളാം. അവൾ പഠിക്കട്ടെ ഹോസ്റ്റലിൽ നിന്ന്..'
ഇഷാനി പറഞ്ഞു
'നീ എന്തിനാ പാവം ലേഖ ചേച്ചിയെ എപ്പോളും പറഞ്ഞു വിടാൻ നോക്കുന്നെ...?
ഞാൻ കളിയായി ചോദിച്ചു
'അയ്യോ അതല്ലടാ.. ഞാൻ ഇവിടെ ഉണ്ടല്ലോ. അത് കൊണ്ട് പറഞ്ഞതാ..'
ഇഷാനി പറഞ്ഞു
'ചേച്ചിയും നിന്നോട്ടെ.. രണ്ട് പേര് ഉണ്ടാവുന്നത് നല്ലതാ..'
അവളും അത് സമ്മതിച്ചു
'അപ്പോൾ നിനക്ക് എന്റെ കഥ ഒക്കെ അറിയാമായിരുന്നു അല്ലേ..? എന്നിട്ട് ഒന്നും അറിയാത്ത പോലെ എല്ലാം കേട്ടിരുന്നു...'
അവളെന്റെ ചെവിയിൽ പിടിച്ചു തിരിച്ചു
'ഇല്ലടി.. എനിക്ക് അറിയില്ലായിരുന്നു.. അമ്മ ആണേലും എന്തോ തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന പോലെ സംസാരിച്ചിട്ടുണ്ട്. അല്ലാതെ യഥാർത്ഥ കഥ ഒക്കെ നീ അന്ന് പറയുമ്പോ ആണ് ഞാൻ അറിയുന്നത്..'
ഞാൻ പറഞ്ഞു
'നീ ഞാൻ അറിയാതെ അമ്മയെ സഹായിച്ചു..
💬 Comments
View all comments