0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79885

സമയം അപ്പോൾ ആയിരുന്നു... ഇതിനിടയിൽ രേണുവിന് ഒരു ആലോചന വന്നു ലോക്ക് ആകുമെന്ന് അവൾ എന്നോട് വന്നു പരാതി പോലെ പറഞ്ഞു. കല്യാണത്തോട് ഇപ്പോളും വിമുഖത കാണിക്കുന്നുണ്ട് എങ്കിലും പ്രായം ഒരു കടമ്പ കടക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഒറ്റപ്പെടൽ അവളെ ബാധിക്കുന്നുണ്ട്.. ഉള്ളിലുള്ള മടി കൊണ്ട് അവൾ ആലോചന യെസ് പറയാത്തത് ആണെന്ന് എനിക്ക് അറിയാമായിരുന്നു.. ശരിക്കും ആലോചിച്ചിട്ട് തീരുമാനം എടുക്കാൻ ഞാൻ അവളോട് പറഞ്ഞു.. അവളാകെ കൺഫ്യൂഷൻ ആയിരുന്നു എങ്കിലും ഒടുവിൽ ഏത് തീരുമാനത്തിൽ എത്തി ചേരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അങ്ങനെ എല്ലാവരും അവരുടെ ലൈഫിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയായിരുന്നു..
ഇഷാനി ആണേൽ ഇടയ്ക്ക് എന്നോട് പിജിക്ക് അവൾ പാലക്കാട്‌ തന്നെ അടുത്തുള്ള ഏതേലും കോളേജ് നോക്കാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു. അമ്മയും അനിയത്തിയും ഒക്കെ അവിടെ ആയ സ്‌ഥിതിക്ക് അവിടെ നിന്ന് പഠിക്കണോ എന്നൊരു ആലോചന മൊത്തത്തിൽ ഉണ്ടെന്ന് അവളെന്നോട് പറഞ്ഞു. ഞാനത് മൂളിക്കേട്ടതെ ഉള്ളു. അവളുടെ സന്തോഷം ആണ് എനിക്ക് വലുത്. പക്ഷെ അത് നേടുമ്പോ ഞാൻ ഔട്ട്‌ ആയി പോകുന്നത് പോലെയൊക്കെ എനിക്ക് തോന്നി. ചിലപ്പോ അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് വെറുതെ എനിക്ക് ഓരോന്ന് തോന്നുന്നത് ആകാം.. വെറുതെ ഇരിക്കുമ്പോ ആണ് ഇമ്മാതിരി തോന്നലുകൾ എല്ലാം കേറി വരുന്നത്.. അത് കൊണ്ട് കൂടുതൽ സമയവും ഞാൻ ഓഫിസിൽ ഒക്കെ ആയി ബിസി ആകാൻ ശ്രമിച്ചു

അതോടെ ഞാൻ ഓഫിസും വീടുമായി ഒരു ബിസിനസ്കാരന്റെ എല്ലാ തിരക്കും സമ്മർദ്ദവും അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഓഫിസിൽ ഫൈസി ഒക്കെ ഉള്ളത് കൊണ്ട് അവിടെ എനിക്ക് പണ്ടത്തെ പോലെ വീർപ്പു മുട്ടൽ ഇല്ലായിരുന്നു. പതിയെ പതിയെ കമ്പിനിയും ബിസിനെസ്‌മെല്ലാം എന്റെ ചര്യകൾ ആയി.. അതൊക്കെ ബോർ അടിക്കാതെ ചെയ്യാനും തുടങ്ങി..

ചിലപ്പോൾ ഒക്കെ ഓഫിസിൽ നിന്ന് വരുമ്പോൾ താമസിക്കുമായിരുന്നു.. വന്ന പാടെ നൂനുവിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തു അവന്റെ കൂടെ പത്തു മിനിറ്റ് സ്പെൻഡ്‌ ചെയ്തിട്ട് ആയിരിക്കും ഞാൻ ഉള്ളിലേക്ക് പോവുക. മുറിയിൽ എത്തി ലൈറ്റ് ഇട്ട് ഇഷാനി തന്ന വാച്ച് ശ്രദ്ധയോടെ അഴിച്ചു ഞാൻ ടേബിളിൽ വച്ചു.

💬 Comments

View all comments