0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79942

അപ്പോളാണ് പെട്ടന്ന് ലൈറ്റ് ഓഫ് ആയത്.. ആരൊ ഓഫ് ആക്കിയത് ആണ്..

പെട്ടന്ന് എന്റെ പിന്നിലേക്ക് ആരൊ ഓടി അടുക്കുന്നത് ഞാൻ അറിഞ്ഞു. തിരിഞ്ഞപ്പോളേക്കും ആ കൈകൾ എന്നെ കടന്ന് പിടിക്കാൻ തുടങ്ങിയിരുന്നു.. എന്റെ ഉള്ളിലെ ഭയം പിടഞ്ഞെഴുന്നേറ്റു.. ശത്രു ആരോ ഒരാൾ മിച്ചം ഉണ്ടായിരുന്നു. ഞാൻ ജാഗരൂകനായി.. എന്റെ കൈകൾ വേഗത്തിൽ പ്രവർത്തിച്ചു. എതിരെ നിൽക്കുന്ന ആളുടെ കഴുത്തിൽ ഞാൻ പിടിച്ചു.. കഴുത്തിൽ പിടി മുറുക്കുന്നതിന് മുമ്പേ തന്നെ അതാരാണ് എന്ന് എനിക്ക് മനസിലായി.. ആ സ്പർശത്തിൽ തന്നെ ആളെ ഞാൻ തിരിച്ചറിഞ്ഞു. ആ ഇരുട്ടിലും ഞാൻ ആ ആളുടെ ശരീരം തിരിച്ചറിഞ്ഞു...

'ഠോ......!
കഴുത്തിൽ പിടിച്ചു ഇടിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുട്ടിൽ നിന്ന ആൾ പറഞ്ഞു..
അരയിൽ നിന്ന് അവളെ കോരിയെടുത്തു വട്ടം കറക്കി

'നീ ഇതെപ്പോ വന്നു..?
അവളുടെ മൂക്കിൽ മൂക്ക് മുട്ടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

'ഉച്ച കഴിഞ്ഞു...'
ഇഷാനി എന്റെ മുടികളിൽ തലോടി പറഞ്ഞു. അവളെ താഴെ നിർത്തി ഞാൻ ലൈറ്റ് പോയി ഇട്ടു
'എന്റെ മോൻ പേടിച്ചു പോയല്ലേ....?

'ആ ചെറുതായ്.. നീ ആണെന്ന് എനിക്ക് പെട്ടന്ന് മനസിലായി. ഇല്ലേൽ നല്ല ഇടി കിട്ടിയേനെ മോന്തക്ക്...'
ഞാൻ പറഞ്ഞു

'അയ്യോ.. ഇനി എന്നാൽ ഈ പരുപാടി ഇല്ല..'

'നീ എന്താ പറയാതെ പെട്ടന്നൊരു വരവ്...?
ഞാൻ ചോദിച്ചു

'പറയാതെ വന്നാൽ അല്ലേ സർപ്രൈസ് ആകൂ... നീ വരുമ്പോൾ സർപ്രൈസ് തരാൻ ഞാൻ എത്ര നേരമായി ഇവിടെ നിൽക്കുന്നെന്നോ.. എന്നെ മണത്തു നീ കണ്ട് പിടിക്കുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു...'
അവൾ പറഞ്ഞു

'റൂമിൽ കയറിയതേ ഉള്ളായിരുന്ന കൊണ്ട് എനിക്ക് നിന്റെ സ്മെല് കിട്ടിയില്ല..'
ഞാൻ പറഞ്ഞു

'മുടിയും താടിയും ഒക്കെ വെട്ടി മിടുക്കൻ ആയല്ലോ...'
അവൾ എന്റെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു

'ഓഫിസിൽ ഒക്കെ ചെന്നു ഇരിക്കുന്നതല്ലേ.. കുറച്ചു മച്ചൂരിറ്റി കാണിക്കാമെന്ന് വച്ചു...'
ഞാൻ പറഞ്ഞു

'ഞാൻ കോളേജിൽ വന്നിട്ട് കാര്യം ഉണ്ടെന്ന് പറഞ്ഞു നുണ പറഞ്ഞു ഇറങ്ങിയതാ.. ഇവിടെ അച്ഛനെ വന്നു കണ്ടപ്പോ ഇന്ന് ഇവിടെ

💬 Comments

View all comments