Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.. ആൾ ബലത്തിൽ തന്നെ കൂടുതൽ ഉണ്ടായത് പോരാഞ്ഞിട്ടാണോ ഇപ്പോൾ ആയുധം കൊണ്ട് കൂടി ഞങ്ങൾക്ക് നേരെ വരുന്നത്.. ഭീരുക്കൾ.. എന്നാൽ ഈ തായോളികളുടെ കഴപ്പ് തീർത്തിട്ട് തന്നെ ബാക്കി കാര്യം...
ഞാൻ വളരെ കൂളായി ഷർട്ടിന് പിന്നിൽ നിന്നും ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്തു മുന്നിലെ തറയിലേക്ക് ഒന്ന് കാഞ്ചി വലിച്ചു.......!
കാതടയ്ക്കുന്ന രീതിയിൽ വെടി ശബ്ദം അതിനുള്ളിൽ മുഴങ്ങി.. വെടി കൊണ്ട് നിലത്തിന് അടുത്തുണ്ടായിരുന്ന ഗുണ്ട പുണ്ടച്ചി കാലിൽ വെടി കൊണ്ടെന്നു തെറ്റിദ്ധരിച്ചു രണ്ട് കാലും ഉയർത്തി അലറി ചാടി.. ആ നിമിഷം ഞാനൊഴിച്ചു അവിടെ ഉണ്ടായിരുന്ന എല്ലാവരും ആകമാനം ഞെട്ടി തരിച്ചു... ഫൈസി അടക്കം...
'എടാ തോക്ക്... ഓടിക്കോടാ....'
കയ്യിൽ ഇരുന്ന കമ്പി വടി വലിച്ചെറിഞ്ഞിട്ട് ഒരുത്തൻ വാണം വിട്ട പോലെ പായുന്നതാണ് പിന്നെ കണ്ടത്.. അവൻ പറഞ്ഞതിന്റെ അടുത്ത നിമിഷം തമിഴൻ ഒഴിച്ച് ബാക്കി എല്ലാവരും തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഓടി.. അതിൽ ഒരുവൻ ലോറിയിൽ ഓടി കയറാൻ ഒന്ന് തിരിഞ്ഞു നിന്നെങ്കിലും എന്റെ തോക്ക് അവനെ ചൂണ്ടി ഇരിക്കുന്ന കണ്ട് ലോറി ഉപേക്ഷിച്ചു അവൻ ജീവനും കൊണ്ട് ഓടി...
ഭയത്തോടെ അല്ലെങ്കിലും തമിഴനും അവിടുന്ന് ഓടി.. അയാളുടെ കണ്ണിൽ തോറ്റു പോയതിന്റെ ഒരു വലിയ വൈരാഗ്യം ഞാൻ കണ്ടു.. കത്തി രോഷത്തിൽ വലിച്ചെറിഞ്ഞിട്ട് അയാളും ഞങ്ങളുടെ കണ്മുന്നിൽ നിന്ന് ഓടി മറഞ്ഞു
'എടാ എന്താ ഇത്....?
ഫൈസി ഞെട്ടലോടെ എന്നോട് ചോദിച്ചു
'ഇതാണ് തുപ്പാക്കി.. മഹാന്റെ ആണ്...'
ഞാൻ പറഞ്ഞു.
ഇന്നലെ ഈ സ്‌ഥലത്തെ
💬 Comments
View all comments