0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.5K

കുറിച്ച് ഫൈസി പറഞ്ഞു കഴിഞ്ഞു എന്റെ ഉള്ളിൽ വല്ലാത്ത ദുഷ്ചിന്തകൾ വന്നു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ രാത്രി എന്തോ ദുസ്വപ്നവും കണ്ട്.. ആപത്തിലേക്ക് ആണ് പോകാൻ തുടങ്ങുന്നത് എന്ന് എനിക്ക് തോന്നൽ ഉണ്ടായി.. അവിടെ ഞങ്ങളെ കാത്ത് എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടേൽ അതിലും വലിയ അപകടം എളിയിൽ തിരുകി അങ്ങോട്ടേക്ക് പോകുന്നതാണ് ആണത്തം എന്ന് ഞാൻ കരുതി.. രാവിലെ വെറുതെ വീട് വരെ പോയി അച്ഛനെ കണ്ടതിന്റെ കൂടെ മഹാന്റെ അടുത്ത് നിന്നും ഇത് അടിച്ചും മാറ്റി.. ഒരെണ്ണം പൊട്ടിക്കേണ്ടി വരുമെന്ന് ഞാൻ സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല..

'നീ എന്നോട് എന്താണ് ഇത് പറയാഞ്ഞത്..?

അവൻ എന്നോട് ചോദിച്ചു

'ഞാൻ ഒരു സേഫ്റ്റിക്ക് വേണ്ടി എടുത്തതാണ്.. എടുത്തു പ്രയോഗിക്കേണ്ടി വരുമെന്ന് അറിഞ്ഞില്ല.. ഉണ്ട ഒരെണ്ണം മിസ്സായത് മഹാൻ അറിയാതെ എങ്ങനെ എങ്കിലും ഒളിപ്പിക്കണം..'

അവൻ അവിശ്വസനീയതയോടെ ആദ്യം എന്ന് ഒന്ന് നോക്കി. പിന്നെ നടന്നത് എല്ലാം ഓർത്ത് ഒന്ന് ചിരിച്ചു... കൂടെ ഞാനും.. അവര് ഈ ഏരിയ വിട്ടെന്ന് ഞങ്ങൾ പുറത്തു നോക്കി ഉറപ്പ് വരുത്തി.. എന്നിട്ട് ആ പൂട്ടി ഇട്ടിരിക്കുന്ന റൂമിന്റെ അടുത്ത് ചെന്നു

'ഇതെങ്ങനെ തുറക്കും..? വെടി വച്ചു പൊട്ടിച്ചാലോ...?

ഫൈസി ചോദിച്ചു

'ചുമ്മാ ഇരിയെടാ.. ഈ പൊട്ടിയ ഉണ്ടക്ക് തന്നെ കണക്കില്ല.. നീ ആ കമ്പി വടി എടുത്തു അടിച്ചു പൊട്ടിക്ക്..'

അവന്മാർ താഴെ ഇട്ടിട്ടു ഓടിയ കമ്പി വടി ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു..

ഫൈസി അതെടുത്തു രണ്ട് അടി അടിച്ചപ്പോൾ പൂട്ട് പൊട്ടി. ഷട്ടർ വലിച്ചു തുറന്നപ്പോൾ ഉള്ളിൽ നല്ല

💬 Comments

View all comments