Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇരുട്ടായിരുന്നു.. സ്വിച്ച് കണ്ട് പിടിച്ചു ലൈറ്റ് ഇട്ടപ്പോൾ ഞാൻ കരുതിയതിലും വിസ്താരം ഉള്ള മുറിയാണ് ഇതെന്ന് മനസിലായി.. ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത് ചാക്ക് കെട്ടുകളിൽ അടുക്കി വച്ചിരിക്കുന്ന ലഹരിയാണ്..
ഇത് ഇവിടെ തന്നെ ആണോ സൂക്ഷിക്കുന്നത് അല്ലെങ്കിൽ റെയ്ഡ് വന്നപ്പോൾ ഇങ്ങോട്ട് മാറ്റിയതാണോ എന്നൊക്കെ എനിക്ക് സംശയം തോന്നി. ഈ നഗരത്തെ തന്നെ ലഹരിയിൽ മുക്കിക്കൊല്ലാൻ ഉള്ള ശേഷി ഈ മുറിയിൽ ഇരിക്കുന്ന ഡ്രഗ്സിനുണ്ട്.. ചെറുപ്പത്തിൽ ചില ഐറ്റംസ് ഒക്കെ ഒന്നോ രണ്ടോ തവണ പരീക്ഷിച്ചിട്ടുണ്ട് വെളിയിൽ വച്ചു.. അതല്ലാതെ ഇമ്മാതിരി ഐറ്റംസ് ഞാൻ അത് കഴിഞ്ഞു അടുപ്പിക്കാറില്ലായിരുന്നു.. തല ഒന്ന് തണുക്കാൻ കഞ്ചാവ് വലിക്കുന്നത് പോലെയല്ല ഇത്.. ഇത് വലിയ ഡേയ്ഞ്ചർ ആണ്...
' ജോർജ് സാറിനെ വിളിക്കട്ടെ...?
എന്റെ ആലോചനകളെ തടസ്സപ്പെടുത്തി കൊണ്ട് ഫൈസി ചോദിച്ചു
'വേണ്ട..'
ഞാൻ പറഞ്ഞു.
'അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ് നിന്റെ തീരുമാനം..?
അവൻ മനസിലാകാതെ ചോദിച്ചു
അതിനെ കുറിച്ചാണ് ഞാനും ആലോചിച്ചു കൊണ്ടിരുന്നത്.. ജോർജ് സാറിനെ വിളിച്ചാൽ എന്റെ തലയിൽ നിന്ന് സംശയം ഒഴിവാകും എങ്കിലും കമ്പനിയുടെ മേലെ അപ്പോളും സംശയം നില നിൽക്കും. ഇതിന് പിന്നിൽ ആരാണെന്ന് പോലീസിന് മുന്നേ എനിക്ക് കണ്ടെത്തണം.. ഒരുപക്ഷെ ഫെർണോ എന്റെ ഏട്ടനെ കുറിച്ച് പറഞ്ഞത് സത്യം ആണെങ്കിൽ പോലീസ് ഇതിന് പിറകെ പോയാൽ അത് വെളിച്ചത്തു വരും.. അച്ഛന് ഇനി അത് കൂടി താങ്ങാൻ കഴിയില്ല.. സത്യം ആദ്യം കണ്ട് പിടിക്കണം.. ഞാൻ തന്നെ കണ്ട് പിടിക്കണം...
'നീ എന്തേലും പറ...'
അവൻ പിന്നെയും ചോദിച്ചു
'വാ...'
💬 Comments
View all comments